മുഖ്യമന്ത്രിക്കെതിരെയും സർക്കാരിനെയും നിരന്തരം വിമർശിച്ചതിന്റെ പ്രതികാരമായി മുവാറ്റുപുഴ മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ വൈകിപ്പിച്ചെന്ന് മാത്യു കുഴൽനാടൻ. സർക്കാർ മുവാറ്റുപുഴയോട് കാണിച്ചത് ചിറ്റമ്മ നയം. ചില മന്ത്രിമാർ അൺപ്രൊഫഷണലായി പെരുമാറി. വികസന വിരോധി എന്നു വിളിക്കുന്നവരുമായി സംവാദത്തിന് തയ്യാറാണെന്നും മാത്യു കുഴൽനാടൻ മനോരമ ന്യൂസിനോട് പറഞ്ഞു.