pinarayi-vijayan-opposition-lies

പ്രതിപക്ഷം ഏജന്‍സികളെ വച്ച് നുണ പ്രചരിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വസ്തുതകള്‍ വച്ച് എതിര്‍ക്കാന്‍ കഴിയാത്തതിനാല്‍ നുണകളെ ആശ്രയിച്ചാണ് പ്രതിപക്ഷ പ്രവര്‍ത്തനമെന്നും മുഖ്യമന്ത്രി. സാംസ്കാരിക മേഖലയെ മലിനമാക്കുന്നത് പ്രതിപക്ഷനേതാവിന്‍റെ അനുയായികളെന്ന് പിണറായി വിജയന്‍ കുറ്റപ്പെടുത്തി. സാംസ്കാരിക പാരമ്പര്യത്തിന് സര്‍ക്കാരോ മന്ത്രിമാരോ വെല്ലുവിളി ഉയര്‍ത്തുന്നില്ല. പ്രതിപക്ഷ നേതാവിന്‍റെ അനുയായികള്‍ എന്താണ് ചെയ്യുന്നതെന്ന് നോക്കിയാല്‍ മതിയെന്നും പിണറായി പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ പേരെടുത്ത് പറയാതെയാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം.

കോഴ വാങ്ങുന്നത് യുഡിഎഫ് സംസ്കാരമാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ബാര്‍ ലൈസന്‍സില്‍ കോഴയെന്ന കെ.സി. വേണുഗോപാലിന്‍റെ ആരോപണത്തിനാണ് മറുപടി. ഹരിയാനയില്‍ സീറ്റ് കുംഭകോണ ആരോപണം നേരിടുന്ന ആളാണ് സര്‍ക്കാരിനെ വിമര്‍ശിക്കുന്നതെന്നും പിണറായി വിജയന്‍ കോട്ടയത്ത് പറഞ്ഞു.

ENGLISH SUMMARY:

Kerala Chief Minister Pinarayi Vijayan has accused the opposition of spreading lies using agencies because they cannot counter facts with logic. He also alleged that followers of the opposition leader are polluting the cultural sphere, while the government and ministers are not challenging cultural heritage.