akm-ashraf-k-surendran-2

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാർഥി എകെഎം അഷ്റഫിനെതിരെ പരാതിയുമായി എൻഡിഎ സ്ഥാനാർഥി കെ.സുരേന്ദ്രൻ. കർണാടക എംഎൽഎ ഭരത് ഷെട്ടിക്കെതിരെ വർഗീയ പരാമർശം നടത്തിയെന്ന് ആരോപിച്ച് റിട്ടേണിങ് ഓഫീസർക്കാണ് പരാതി നൽകിയത്. 

 

സുരേന്ദ്രന്റെ പ്രചാരണ പരിപാടിയിൽ പങ്കെടുത്ത എംഎൽഎക്ക് മംഗളൂരുവിൽ മലപ്പുറം സ്വദേശിയുടെ കൊലപാതകത്തിൽ പങ്കുണ്ടെന്ന അഷ്റഫിന്റെ പ്രസ്താവനയിലാണ് പരാതി. കന്നട യൂട്യൂബ് ചാനലിൽ നൽകിയ അഭിമുഖത്തിലാണ് അഷ്റഫ് ആരോപണം ഉന്നയിച്ചത്. 

 

മലപ്പുറം സ്വദേശിയെ കൊലപ്പെടുത്തിയത് മതത്തിന്റെ പേരിലാണെന്നും അഷ്റഫ് പറഞ്ഞിരുന്നു. പിന്നാലെയാണ് വർഗീയ ലഹളയ്ക്ക് ശ്രമമെന്ന് ആരോപിച്ച് പരാതി നൽകിയിരിക്കുന്നത്.

ENGLISH SUMMARY:

A political controversy has emerged in Manjeshwar after NDA candidate K Surendran filed a complaint against UDF candidate AKM Ashraf. The complaint alleges that Ashraf made communal remarks against Karnataka MLA Bharat Shetty during an interview. According to Surendran, the statements could incite communal tension during the sensitive election period. Ashraf had reportedly linked the MLA to a murder case in Mangaluru and claimed it was carried out in the name of religion. The complaint has been submitted to the Returning Officer, seeking action over the alleged violation. The issue adds to the intensifying political battle in the constituency ahead of elections.