തിരുവല്ലയ്ക്ക് മാറ്റം വേണമെന്നും മാറ്റത്തിനൊപ്പം നിൽക്കുന്ന ആൾക്ക് വോട്ട് ചെയ്യുമെന്നും സംവിധായകൻ ബ്ലെസി. ഒരു പരിപാടി അവതരിപ്പിക്കാൻ തരത്തിലുള്ള ആംഫി തിയേറ്റർ തിരുവല്ലയിലില്ല. ഡിജിറ്റൽ ലൈബ്രറിയില്ല. പബ്ലിക് സ്റ്റേഡിയത്തിന്റെ അവസ്ഥയും മോശം. ഇത്രയും സമ്പന്നമായ ഒരു കാലഘട്ടത്തിലും തിരുവല്ലയിൽ പുതിയ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കാത്ത അവസ്ഥ പ്രയാസമുണ്ടാക്കുന്നെന്നും ബ്ലെസി മനോരമ ന്യൂസിനോട് പറഞ്ഞു.