ലക്ഷ്മിപ്രിയ, വീണ നായർ എന്നിവർക്ക് പിന്നാലെ തന്നെയും ട്വന്റി ട്വിന്റി പാര്‍ട്ടി മത്സരിക്കാനായി സമീപിച്ചിരുന്നുവെന്നും താന്‍ പോയില്ലെന്നും തുറന്നുപറഞ്ഞ് നടി കൃഷ്ണപ്രഭ.
'എന്‍ഡിഎയുടെ ഭാഗമായി നില്‍ക്കുന്ന ട്വന്റി ട്വിന്‍റി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ എന്നെ വിളിച്ചെങ്കിലും പോകാന്‍ നിന്നില്ല. കാരണം നില്‍ക്കുന്നയാള്‍ക്ക് ഒരു ബോധം വേണമല്ലോ?. അതുകൊണ്ടാണ് മത്സരിക്കാനില്ലെന്ന് പറഞ്ഞത്.
എന്‍റെ സുഹൃത്തുക്കള്‍ തന്നെയാണ് തിരഞ്ഞെടുപ്പില്‍ നില്‍ക്കുന്നത്. ആ നാടിനായി ഊണും ഉറക്കവും ഒഴിച്ച് പ്രവര്‍ത്തിക്കുന്ന നേതാക്കന്മാരുണ്ടാകും. അവരുനിന്നാലാണ് ജനങ്ങള്‍ക്ക് ഉപകാരം ഉണ്ടാകുന്നത്. എൽഡിഎഫ് വീണ്ടും വരണമെന്നാണ് എന്‍റെ ആഗ്രഹം. എല്‍ഡിഎഫിന്‍റെ പിആറിന് വേണ്ടിയല്ല ഞാനിത് പറയുന്നത്.
കലാകാരിയെന്ന നിലയിൽ നല്ല കാര്യങ്ങൾ ഞാൻ അനുഭവിച്ചിട്ടുള്ളതുകൊണ്ടാണ്. കൊവിഡ് വന്ന സമയത്ത് കലാകാരന്മാർക്ക് സര്‍ക്കാര്‍ നല്ല പിന്തുണ നൽകിയിരുന്നു. വ്യക്തിപരമായി അറിയുന്ന 2 സൗണ്ട് എഞ്ചിനിയര്‍മാര്‍ ആ സമയത്ത് ജീവനൊടുക്കി. അതിന് ശേഷം പരിപാരിടകള്‍ കണ്ടക്ട് ചെയ്യുമെന്ന് അവൻ നമുക്ക് വാക്ക് തന്നു. അത് അക്ഷരംപ്രതിപാലിച്ചിട്ടുണ്ട്. എന്റെ കേരളം പോലുള്ള ഷോകൾ നടന്നു, ഞാൻ തന്നെ മൂന്ന്, നാല് ജില്ലകളിൽ ചെയ്തു ഷോകള്‍. ഇഷ്ടം പോലെ പ്രോഗ്രാംസ്കിട്ടി. ഉണ്ട ചോറിന് നന്ദി കാണിക്കണമല്ലോ.' – കൃഷ്ണപ്രഭ പ്രതികരിച്ചു.