smitha-bjp

സിപിഎം നേതാവ് സ്മിത സുന്ദരേശനെ സ്ഥാനാര്‍ഥിയാക്കിയുള്ള വര്‍ക്കലയിലെ വിസ്മയത്തില്‍ ഞെട്ടി സിപിഎം. പ്രചാരണ രംഗത്ത് സജീവമായ സ്മിത സിപിഎമ്മിനെ ആക്രമിക്കാതെയാണ് വോട്ടുതേടുന്നത്. പാര്‍ട്ടി  നേതാക്കളെ മറുകണ്ടം ചാടിച്ച് സിപിഎമ്മിനെ വിറപ്പിക്കാവില്ലെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി ജോയി മനോരമ ന്യൂസിനോട് പറഞ്ഞു. ശനിയാഴ്ച വി ജോയി നാമനിര്‍ദേശ  പത്രിക സമര്‍പ്പിക്കുമ്പോള്‍ ഒപ്പമുണ്ടായിരുന്ന സ്മിത സുന്ദരേശന്‍  തൊട്ടടുത്ത ദിവസം ബിജെപി സ്ഥാനാര്‍ഥിയായത് സിപിഎമ്മിന് നാണക്കേടായി.

ശനിയാഴ്ച വര്‍ക്കലയില്‍ പത്രിക കൊടുക്കാന്‍ വി ജോയിയെത്തുമ്പോള്‍ സ്മിത സുന്ദരേശനും അച്ഛനും സിപിഎം നേതാലവുമായ എസ് സുന്ദരേശനും ഒപ്പമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് സ്മിത സുന്ദരേശന്‍ ബിജെപി സ്ഥാനാര്‍ഥിയായി വര്‍ക്കലയില്‍ വോട്ടുതേടുകയാണ് .  ബ്ളോക്ക്  പഞ്ചായത്ത് അംഗമായിരുന്ന സ്മിത സുന്ദരേശന്‍ അത് രാജിവെച്ചാണ് ബിജെപി പാളയത്തിലെത്തിയത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കാന്‍ സ്മിത ശ്രമിച്ചിരുന്നുവെന്ന് സിപിഎം .ആരോപണങ്ങള്‍ പിന്നീട് മറുപടി പറയുമെന്നും സിപിഎമ്മിനെതിരെ ഇപ്പോള്‍ ഒന്നും പറയാനില്ലെന്നും സ്മിത.

ഒപ്പമുണ്ടായിരുന്ന വനിതാ നേതാവ് മറുകണ്ടം ചാടിയതിന്‍റെ ഞെട്ടിലാണ് സിപിഎം സ്ഥാനാര്‍ഥി വി ജോയി. ബിജെപിയുടെ ഗതികേടാണ് സിപിഎമ്മില്‍ നിന്നും സ്മതിയെ സ്ഥാനാര്‍ഥിയാക്കിയത് എന്നും ഇതുകൊണ്ട് സിപിഎമ്മിനെ വിറപ്പിക്കാനാവില്ലെന്നും വി ജോയി 

ENGLISH SUMMARY:

Varkala's political landscape is buzzing with the unexpected move of CPM leader Smita Sundaresan joining the BJP. This defection has shocked the CPM, as she was actively campaigning for the LDF candidate V Joy but now is contesting under the BJP banner.