ഗുരുവായൂരില്‍ ഹിന്ദു എംഎല്‍എ വേണമെന്ന പരാമര്‍ശത്തില്‍ ബി.ഗോപാലകൃഷ്ണനെ ന്യായീകരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. വിശ്വാസിയായ എംഎല്‍എ വേണമെന്നല്ലേ പറഞ്ഞുള്ളൂ. അതെങ്ങനെയാണ് ഹേറ്റ് സ്പീച്ച് ആകുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു. കെ എം ഷാജി മതമാണ്. മതമാണ് എന്ന് പറയുന്നതാണ് തെറ്റെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
ഗോപാലകൃഷ്ണൻ ആർക്കും എതിരെ പറഞ്ഞിട്ടില്ല. ശബരിമല കൊള്ള നടന്നപ്പോൾ വിശ്വാസികൾക്ക് ഒപ്പം ആരും ഉണ്ടായിരുന്നില്ലെന്നും അതിനാല്‍ ഗുരുവായൂരില്‍ വിശ്വാസിയായ എംഎൽഎ നല്ലതല്ലെ എന്നാണ് അദ്ദേഹം ചോദിച്ചതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
അതേസമയം ഗോപാലകൃഷ്ണന്‍ മതം പറഞ്ഞ് വോട്ടുചോദിച്ചെന്ന കെഎസ്‌യു തൃശൂർ ജില്ലാ പ്രസിഡന്റ് ഗോകുലിന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പരാതിയിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശപ്രകാരം ഗുരുവായൂർ ടെംപിൾ പൊലീസ് കേസെടുത്തിരുന്നു. ജാമ്യം ലഭിക്കാവുന്ന കുറ്റം ചുമത്തിയാണ് കേസ്.