കോന്നി എൽഡിഎഫ് സ്ഥാനാർഥി കെ.യു. ജനീഷ് കുമാറിന് പെരുന്നാൾ വിരുന്ന് നൽകിയതിന് മുസ്ലീം ലീഗ് നേതാവിനെതിരെ പാർട്ടി നടപടി. കോന്നി മണ്ഡലം പ്രസിഡൻ്റ് കുമ്മണ്ണൂർ സാദിഖിനെയാണ് ചുമതലകളിൽ നിന്നും നീക്കിയത്. മുസ്ലീം ലീഗ് സംസ്ഥാന നേതൃത്വത്തിന്‍റെ നിർദേശ പ്രകാരമാണ് നടപടി. 

യുഡിഎഫ് നേതാക്കളിൽ ചിലർ പരാതി ലീഗ് നേതൃത്വത്തെ അറിയിക്കുകയായിരുന്നു. നടപടി പാർട്ടി വിരുദ്ധ പ്രവർത്തനത്തെ തുടർന്നെന്നാണ് ലീഗ് നേതൃത്വം വിശദീകരിച്ചത്. പെരുന്നാൾ ദിവസം ജനീഷ് കുമാറിന് സിദ്ദിഖ് വീട്ടിൽ പെരുന്നാൾ വിരുന്ന് ഒരുക്കിയിരുന്നു. അതിൻ്റെ ദൃശ്യങ്ങൾ കുമ്മണ്ണൂർ സാദിഖ് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു.

ഇത് ചൂണ്ടിക്കാട്ടിയാണ് പാർട്ടി വിരുദ്ധ നടപടികൾ ചൂണ്ടിക്കാട്ടി മുസ്ലീം ലീഗ് സംഘടനാ നടപടിയെടുക്കുന്നത്. കോന്നിയിലെ മുസ്ലീം ലീഗ് പ്രവർത്തകരടക്കം പരാതി നൽകിയെന്നും നേതൃത്വം വിശദീകരിക്കുന്നുണ്ട്.

ENGLISH SUMMARY:

Muslim League disciplinary action has been taken against a leader in Kerala for hosting an Iftar feast for an LDF candidate. The party is taking action citing anti-party activities and a violation of organizational principles.