joy-fb-post

പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥിയും നടനുമായ രമേഷ് പിഷാരടിയെ കോമാളിയെന്ന് പരിഹസിച്ച സിപിഎം നേതാവ് തോമസ് ഐസക്കിനെതിരേ നടൻ ജോയ് മാത്യു. ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ രൂക്ഷപരാമർശമാണ് ജോയ് മാത്യു തോമസ് ഐസക്കിനെതിരേ നടത്തിയത്. കുടുംബത്തെ അമേരിക്കയിലേക്കയച്ച് നാട്ടിൽ സാമ്രാജ്യത്വത്തിനെതിരേ പ്രസംഗിക്കുന്നവനാണോ കോമാളി എന്നായിരുന്നു ജോയ് മാത്യുവിന്റെ ചോദ്യം

'വയറ്റുപ്പിഴപ്പിനു വേണ്ടി അഭിനയിക്കുന്നവനാണോ കോമാളി? അതോ ഭാര്യയെയും മകളേയും അമേരിക്കയിൽ താമസിപ്പിച്ച് നാട്ടിൽ അമേരിക്കൻ സാമ്രാജ്യത്വത്തിനെതിരേ പ്രസംഗിക്കുന്നവനാണോ കോമാളി?', എന്നായിരുന്നു ജോയ് മാത്യുവിന്റെ ചോദ്യം.

കോമാളി വേഷം കെട്ടിനടക്കുന്ന നടന്മാരെ ഒരുദിവസം കൊണ്ടുപോയിവച്ചിട്ട് ‘അയ്യോ ഞങ്ങൾക്ക് വോട്ടുകിട്ടുന്നില്ല, ഞങ്ങടെ വോട്ട് എൽഡിഎഫ് ഭിന്നിപ്പിക്കാൻ പോകുന്നു’ എന്ന് പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ', എന്നായിരുന്നു തോമസ് ഐസക്കിന്റെ പരാമർശം.സംസ്‌കാരം സമരം ചെയ്താൽ കിട്ടില്ലെന്നും തോമസ് ഐസക്കിന് മറുപടി നൽകാനില്ലെന്നുമായിരുന്നു പിഷാരടിയുടെ മറുപടി. അവനവനൊപ്പമല്ലാത്തവരെല്ലാം വെറുക്കപ്പെടേണ്ടവരാണ് എന്ന പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്നത് എന്തിനാണെന്നും പിഷാരടി ചോദിച്ചിരുന്നു.

ENGLISH SUMMARY:

Actor Joy Mathew has strongly criticized CPM leader Thomas Isaac for calling UDF candidate Ramesh Pisharody a 'clown'. The actor questioned Isaac's hypocrisy in sending his family to America while preaching against imperialism.