രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അയച്ച കത്തില്‍ ബി.ജെ.പി സീല്‍. തിരഞ്ഞെടുപ്പ് ചട്ടങ്ങളെക്കുറിച്ച് 2019ല്‍ അയച്ച കത്ത് വീണ്ടും പാര്‍ട്ടികള്‍ക്ക് അയയ്ക്കുകയായിരുന്നു. കത്ത് സി.പി.എമ്മാണ് പുറത്തുവിട്ടത്. സി.പി.എം കമ്മിഷന് പരാതി നല്‍കും. ബി.ജെ.പിയുടെ ഓഫിസ് കോപ്പിയിലാണ് സീലെന്നും തെറ്റ് തിരുത്തിയെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ ഖേല്‍ക്കര്‍ അറിയിച്ചു.
ഒരു ക്ളറിക്കല്‍ തെറ്റുമാത്രമാണ് ഉണ്ടായതെന്നാണ് വിശദീകരണം. 2019 ലെ കത്ത് ബിജെപി ഒാഫീസില്‍ ലഭിച്ചിരുന്നു. അതില്‍ അവര്‍ ഓഫീസ് സീല്‍ പതിച്ചു. ആ കത്തിന്‍റെ പകര്‍പ്പുവെച്ച് മുഖ്യതിരഞ്ഞെടുപ്പ് ഒാഫീസര്‍ക്ക് അവര്‍ ഒരു കത്തു നല്‍കി. ഇത് മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അയക്കുകയായിരുന്നു എന്നാണ് മുഖ്യതിരഞ്ഞെടുപ്പ് ഒാഫീസര്‍ പറയുന്നത്.
ENGLISH SUMMARY:
A clerical error by the Election Commission, where a letter addressed to political parties was stamped with the BJP's seal, has led to a complaint from the CPM. This incident involves a 2019 letter about election rules being re-sent with the erroneous BJP seal, prompting the CPM to file a formal complaint.