കേരളത്തിലെ ഏറ്റവും വലിയ നുണയന്‍ എം.വി ഗോവിന്ദനെന്ന് തിരിച്ചടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കെ.എസ്.യു പ്രവര്‍ത്തകര്‍ വീണാജോര്‍ജിന്റെ കഴുത്ത് ഞെരിച്ചെന്ന് വരെ പറഞ്ഞത് എം.വി. ഗോവിന്ദനാണ്. ആ പ്രസ്താവന നൊബേല്‍ സമ്മാനത്തിന് അയയ്ക്കാമെന്നും വി.ഡി. സതീശന്‍ പരിഹസിച്ചു.  Also Read: പാലക്കാട്ട് സിപിഎം–ബി‌‌ജെപി ഡീലെന്നത് വി.ഡി.സതീശന്റെ നുണ: എം.വി.ഗോവിന്ദന്‍

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് മറുപടിയുമായി വി.ഡി. സതീശന്‍. കച്ചവടക്കാരന്‍ തന്നെ രാഷ്ട്രീയം പഠിപ്പിക്കേണ്ടെന്നും ചന്ദ്രശേഖറിനെ ബിജെപി നൂലില്‍ കെട്ടിയിറക്കിയതാണെന്നും പരിഹാസം. പാലക്കാട് സിപിഎം–ബിജെപി ഡീല്‍ എന്നതില്‍ സംശയമില്ലെന്നും  വി.ഡി. സതീശന്‍. ആവര്‍ത്തിച്ചു

മുഖ്യമന്ത്രി ഇപ്പോള്‍ അവനൊപ്പമെന്നും അവള്‍ക്കൊപ്പമെന്ന കപ്പ് പിടിച്ചത് പി.ആറിനുവേണ്ടിയെന്നും വി.ഡി സതീശന്‍. ഇപ്പോള്‍ പറയുന്നു കപ്പ് പിടിച്ചത് യാദൃശ്ചികമായാണെന്ന് ഇത് സൂചിപ്പിക്കുന്നത് അവള്‍ക്കൊപ്പമല്ല എന്നതാണ്. കെ.ബി.ഗണേഷ്കുമാറിനെ സംരക്ഷിക്കുന്നത് ഇതിന്  ഉദാഹരണമാണെന്നും വി.ഡി സതീശന്‍ പറഞ്ഞു. മനോരമ ന്യൂസിനോടാണ്  കപ്പ് പിടിച്ചതിനെപ്പറ്റി മുഖ്യമന്ത്രി പറഞ്ഞത്.

ENGLISH SUMMARY:

Kerala Opposition Leader V.D. Satheesan has strongly criticized CPI(M) leader M.V. Govindan, calling him the “biggest liar” in the state. He accused Govindan of making outrageous claims, including alleging that KSU workers attempted to strangle Minister Veena George. Satheesan also took aim at BJP state president Rajeev Chandrasekhar, stating that he does not need political lessons from a businessman. Reiterating allegations of a CPM-BJP deal in Palakkad, Satheesan intensified his attack on both parties. He further criticized the Chief Minister over a recent PR controversy, questioning the credibility of his explanation. The remarks highlight escalating political tensions in Kerala ahead of the elections.