abin-usha-2203

ആറന്മുള മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അബിൻ വർക്കിക്ക് തിരഞ്ഞെടുപ്പിൽ കെട്ടിവയ്ക്കാനുള്ള തുക നൽകി വയറ്റിൽ കത്രിക കുടുങ്ങിയ ഉഷ ജോസഫ്. ആലപ്പുഴ പുന്നപ്രയിലുള്ള ഉഷയുടെ വീട്ടിലെത്തിയാണ് അബിൻ വർക്കി തുക സ്വീകരിച്ചത്. ആരോഗ്യ മന്ത്രിക്കെതിരെ മത്സരിക്കുന്ന സ്ഥാനാർത്ഥിക്ക്, ചികിത്സാ പിഴവിന് ഇരയായ ആൾ തന്നെ സഹായം നൽകുന്നത് രാഷ്ട്രീയമായി ഏറെ ശ്രദ്ധേയമാകുകയാണ്.

ആരോഗ്യ മന്ത്രി വീണ ജോർജിനെതിരെയാണ് ആറന്മുളയിൽ അബിൻ വർക്കി ജനവിധി തേടുന്നത്. തന്റെ ചികിത്സാ പിഴവ് വിവാദമായപ്പോൾ ആരോഗ്യ വകുപ്പിൽ നിന്നും മന്ത്രിയുടെ ഭാഗത്തുനിന്നും നീതി ലഭിച്ചില്ലെന്ന ആക്ഷേപം ഉഷ ജോസഫ് ഉയർത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് അബിൻ വർക്കിക്ക് പിന്തുണയുമായി ഉഷ രംഗത്തെത്തിയത്. ശസ്ത്രക്രിയയിലൂടെ വയറ്റിൽ കുടുങ്ങിയ കത്രിക നീക്കം ചെയ്ത ശേഷം വീട്ടിൽ വിശ്രമത്തിലാണ് ഉഷ ജോസഫ് ഇപ്പോൾ. ആരോഗ്യ വകുപ്പിനെതിരെയുള്ള പ്രതിഷേധം വോട്ടാക്കി മാറ്റാനാണ് ആറന്മുളയിൽ യു.ഡി.എഫ് ലക്ഷ്യമിടുന്നത്.  

ENGLISH SUMMARY:

Usha Joseph, a victim of medical negligence where scissors were left in her abdomen, has provided the election deposit amount to UDF candidate Abin Varkey in the Aranmula constituency. This act is politically significant as it involves someone who experienced treatment malpractice supporting a candidate running against the Health Minister.