aruvikkara

TOPICS COVERED

മുപ്പത് വര്‍ഷം കുത്തകയായിരുന്ന അരുവിക്കര മണ്ഡലം തിരിച്ച് പിടിക്കാന്‍ ഇത്തവണ കരുത്തനായ വി.എസ്.ശിവകുമാറിനെ രംഗത്തിറക്കുകയാണ് യുഡിഎഫ്. കഴിഞ്ഞ അഞ്ചുവര്‍ഷം മണ്ഡലത്തില്‍ ചെയ്ത വികസന പ്രവര്‍ത്തനങ്ങള്‍ വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് സിറ്റിങ് എം.എല്‍.എ,  എല്‍ഡിഎഫിന്‍റെ ജി.സ്റ്റീഫന്‍. എന്‍ഡിഎ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. 

യു ഡി എഫ് സ്ഥാനാനാര്‍ഥിയായി അരുവിക്കരയുടെ മുന്‍ എംഎല്‍ എ കെ എസ് ശബരിനാഥന്‍റെ പേര് ഉയര്‍ന്നുകേട്ട മണ്ഡലത്തില്‍ അവസാനലാപ്പിലാണ് വി എസ് ശിവകുമാറിന്‍റെ ലാന്‍ഡിങ്. 

2016ല്‍ 21314 വോട്ടിന്‍റെ ഭൂരിപക്ഷമുണ്ടായിരുന്ന ശബരിനാഥനെ 2021ല്‍  5046 വോട്ടിന് അട്ടിമറിച്ച എല്‍ഡിഎഫിന്‍റെ ജി. സ്റ്റീഫന്‍ ആഴ്ചകള്‍ക്ക് മുമ്പേ പ്രചാരണത്തില്‍ സജീവമായിരുന്നു. വെളളനാട് ക്ഷേത്രത്തില്‍ പൊങ്കാലയിടാനെത്തിയ ഭക്തര്‍ക്ക് ഇടയിലായിരുന്നു ഇന്ന് ഇരു സ്ഥാനാര്‍ഥികളും പ്രചാരണം തുടങ്ങിയത്.  പിന്നാക്ക, ആദിവാസി വിഭാഗങ്ങളും ഏറെയുളള മണ്ഡലത്തിലെ അടിസ്ഥാന സൗകര്യവികസനത്തിന് വോട്ടുവീഴുമെന്ന് ജി സ്റ്റീഫന്‍  മണ്ഡലത്തില്‍ എം എല്‍ എയില്ലാത്ത അവസ്ഥയായിരുന്നുവെന്ന് വി എസ് ശിവകുമാര്‍. വോട്ട് വിഹിതത്തില്‍  നായര്‍, നാടാര്‍, മുസ് ലിം വിഭാഗങ്ങള്‍ക്ക് സ്വാധീനമുളള മണ്ഡലമാണ് അരുവിക്കര. തദ്ദേശ തിരഞ്ഞെടുപ്പില്‍  മണ്ഡലത്തിലെ എട്ടു പഞ്ചാത്തുകളില്‍ നാലെണ്ണം എല്‍ എഫിനെ തുണച്ചപ്പോള്‍ നാലെണ്ണെത്തില്‍ യു ഡി ഫ് അധികാരം പിടിച്ചിരുന്നു.

ENGLISH SUMMARY:

Aruvikkara Election News highlights the intense political battle in the Aruvikkara constituency, where UDF has fielded VS Sivakumar to reclaim the seat after 30 years, while sitting MLA G Stephen of LDF is confident of development work translating into votes. The NDA candidate has not yet been announced, adding further intrigue to the electoral landscape.