tk-govindan-k-sudhakaran

തളിപ്പറമ്പിലെ യുഡിഎഫ് പിന്തുണയുള്ള സ്ഥാനാർഥിയും മുൻ സിപിഎം നേതാവുമായ ടി.കെ.ഗോവിന്ദൻ കെ.സുധാകരൻ എംപിയെ സന്ദർശിച്ച് പിന്തുണ തേടി. ഗോവിന്ദന് പിന്തുണ കെ.സുധാകരന്‍ ഉറപ്പുനല്‍കിയ. തളിപ്പറമ്പില്‍ ഗോവിന്ദന് വേണ്ടി സുധാകരന്‍ പ്രചാരണത്തിന് ഇറങ്ങുകയും ചെയ്യും. ഗോവിന്ദനെ ഷാള്‍ അണിയിച്ചായിരുന്നു സുധാകരന്‍ സ്വീകരിച്ചത്. 

സിപിഎമ്മിലെ കുടുംബാധിപത്യത്തിനെതിരെ വിമർശനമുന്നയിച്ച് പാർട്ടി വിട്ട ഗോവിന്ദന് ഉന്നത വിജയം നേടാൻ കഴിയുമെന്ന് കെ.സുധാകരൻ ആശംസിച്ചു. തളിപ്പറമ്പിലെ തിരഞ്ഞെടുപ്പ് ഫലം സിപിഎമ്മിലെ തെറ്റായ പ്രവണതകൾക്കെതിരെയുള്ള വിധിയെഴുത്താകുമെന്ന് ടി.കെ.ഗോവിന്ദനും പ്രതികരിച്ചു.. കണ്ണൂർ നടാലിലെ സുധാകരന്റെ വസതിയിൽ ആയിരുന്നു കൂടിക്കാഴ്ച.

പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ സ്വജനപക്ഷപാതത്തെ എതിര്‍ത്താണ് ടി.കെ.ഗോവിന്ദന്‍ പാര്‍ട്ടിവിടുന്നത്. തളിപ്പറമ്പില്‍ പി.കെ ശ്യാമളയെ സ്ഥാനാര്‍ഥിയാക്കാന്‍ ഭര്‍ത്താവായ എം.വി.ഗോവിന്ദന്‍ ഗൂഡനീക്കങ്ങള്‍ നടത്തിയെന്നായിരുന്നു ആരോപണം. സിപിഎം സംസ്ഥാന സെക്രട്ടറിയായ എം.വി. ഗോവിന്ദൻ മത്സരത്തിൽനിന്നു മാറുന്നതോടെ തളിപ്പറമ്പിൽ പകരം മത്സരിക്കാമെന്നാണ് ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ ടി.കെ. ഗോവിന്ദൻ കരുതിയത്.

പിന്നാലെ ഗോവിന്ദന്‍ കാട്ടിയത് രാഷ്ട്രീയ വഞ്ചനയാണെന്നും പാര്‍ട്ടിക്കെതിരെ മല്‍സരിക്കുന്നത് സംഘടനാവിരുദ്ധമാണെന്നും പറഞ്ഞ് പാര്‍ട്ടി ഗോവിന്ദനെ പുറത്താക്കുകയായിരുന്നു. എന്നാല്‍ തളിപ്പറമ്പില്‍ വിമതനായി മല്‍സരത്തിനിറങ്ങിയ ഗോവിന്ദന് യുഡിഎഫ് പിന്തുണയുമായെത്തി. 

ENGLISH SUMMARY:

In a major political shift in Kannur, expelled CPM leader TK Govindan met K Sudhakaran MP to seek support for the Taliparamba constituency in the 2026 Kerala Assembly elections. Govindan, who left the CPM alleging nepotism by State Secretary MV Govindan, has been offered full support by the UDF. K Sudhakaran will campaign for the rebel candidate, marking a significant challenge for the CPM in its stronghold.