മുഖ്യമന്ത്രിയുടെ ചെറ്റത്തരം പരാമര്‍ശത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.‍ഡി.സതീശന്‍. ജി.സുധാകരന്‍ ഉത്തമനായ കമ്യൂണിസ്റ്റാണ്. താഴെ പോയത് മുഖ്യമന്ത്രിയുടെ നിലവാരമാണ്. സുധാകരന്‍റെയല്ല. പണ്ട് പരനാറി എന്ന് പറഞ്ഞു. ഇപ്പോള്‍ ചെറ്റത്തരമെന്ന് പറഞ്ഞെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടേത് ക്രൂരമായ പെരുമാറ്റമെന്നും ഇത്തരം പരാമര്‍ശങ്ങളില്‍ മുഖ്യമന്ത്രി മാപ്പ് പറയണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

മനോരമ ന്യൂസ് അഭിമുഖത്തിലായിരുന്നു ജി.സുധാകരനെതിരെ മുഖ്യമന്ത്രി സംസാരിച്ചത്. ജി.സുധാകരന്‍ കാണിച്ചത് ചെറ്റത്തരമാണെന്നും സുധാകരനെക്കുറിച്ച് പറയാന്‍ മറ്റൊരു വാക്കില്ലെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

അതേസമയം, കോണ്‍ഗ്രസ്– ബിജെപി ബി ടീമെന്ന പിണറായിയുടെ പ്രസ്താവനയ്ക്കെതിരെയും സതീശന്‍ പ്രതികരിച്ചു. രാഹുലിനെ തകര്‍ക്കാന്‍ സിപിഎം കൂട്ട് നില്‍ക്കുകയാണെന്നും ദേശീയതലത്തിലെ സിപിഎം അങ്ങനെ ചെയ്യുന്നില്ല പക്ഷേ പിണറായി കേന്ദ്രത്തിന് മുന്നില്‍ കുമ്പിട്ടു നില്‍ക്കുകയാണെന്നും സതീശന്‍ പറഞ്ഞു.

സി.ജെ.പിയെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തിനാണ് കോണ്‍ഗ്രസ് ബി.ജെ.പിയുടെ ബി ടീം എന്ന് മുഖ്യമന്ത്രി മറുപടി നല്‍കിയത്. കോണ്‍ഗ്രസ് ആദ്യംതന്നെ കുളംകലക്കുന്നു. അത് പ്രയോജനമാകുന്നത് ബി.ജെ.പിക്കെന്നും മുഖ്യമന്ത്രി വിമര്‍ശിക്കുകയുണ്ടായി.

ENGLISH SUMMARY:

In a sharp rebuttal, LoP VD Satheesan criticized CM Pinarayi Vijayan for using derogatory language against former minister G Sudhakaran. During a Manorama News interview, Pinarayi Vijayan termed Sudhakaran's rebellion as 'chettatharam'. Satheesan defended Sudheeran as a 'perfect communist' and accused the CM of lowering his dignity. The opposition also hit back at the CM's 'B-Team' jibe against Congress, accusing CPM of helping BJP at the national level.