ആകാംക്ഷകള്‍ക്കൊടുവില്‍ തിരുവനന്തപുരത്ത് ഇടതുപക്ഷ സ്ഥാനാർത്ഥിയായി സുധീർ കരമനയെ പ്രഖ്യാപിച്ചു . സാംസ്കാരിക പ്രവർത്തനങ്ങൾ സമൂഹത്തിലേക്ക് ഇറങ്ങാനുള്ള അവസരമായി കാണുന്നു എന്ന് സുധീർ കരമന പറഞ്ഞു. താനൂർ ഉൾപ്പെടെ മൂന്ന് സീറ്റുകളിൽ സിപിഎം ഇനിയും സ്ഥാനാർഥിയെ കണ്ടെത്താനുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പിലെ ഇത്തവണത്തെ സിനിമയിൽ നിന്നുള്ള രണ്ടാമത്തെ പുതുമുഖം സുധീർ കരമനയെ അപ്രതീക്ഷിതമായാണ് സിപിഎം സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ എകെജി സെൻട്രൽ എത്തിയ സുധീർ കരമനയെ പാർട്ടി പി ബി അംഗം എ  വിജയരാഘവനും ജില്ലാ സെക്രട്ടറി എ എ റഹീമും ചേർന്ന് സ്വീകരിച്ചു. മണിക്കൂറുകൾക്കകം ചർച്ചകൾ ഒടുവിൽ സ്ഥാനാർത്ഥിയായെങ്കിലും സുധീർ ആത്മവിശ്വാസത്തിലാണ് . 

കാസര്‍കോട് ഷാനവാസ് പാദൂരാണ് സ്ഥാനാര്‍ഥിയെങ്കിലും ഇനിയും പ്രഖ്യാപനം ആയിട്ടില്ല. വി അബ്ദുറഹ്മാന്‍ തിരൂരിലേക്ക് മാറിയതോടെ ഒഴിവ് വന്ന താനൂരും വള്ളിക്കുന്നിലുമാണ് ഇനിയും സ്ഥാനാര്‍ഥിയെ കണ്ടെത്താനുള്ളത്

ENGLISH SUMMARY:

Sudheer Karamana has been announced as the Left Democratic Front candidate for Thiruvananthapuram, marking his unexpected political debut. He views cultural activities as an opportunity to connect with society.