pinaray-vijayan-051

മുതിര്‍ന്ന സിപിഎം നേതാവ് ടി.കെ.ഗോവിന്ദന്‍ തളിപ്പറമ്പില്‍ പാര്‍ട്ടിക്കെതിരായി നിലപാടെടുക്കുമെന്ന് കരുതിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചരിത്രത്തില്‍ ചില വ‍ഞ്ചകന്മാര്‍ ഉണ്ടായിട്ടുണ്ടെന്നും പിണറായി മനോരമന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ‘തളിപ്പറമ്പില്‍ വനിതാസ്ഥാനാര്‍ഥി വേണമായിരുന്നു. അതിനു പറ്റിയതാരെന്ന് പരിശോധിച്ചു. അങ്ങനെ നോക്കിയപ്പോള്‍ പി.കെ.ശ്യാമളയാണ് നല്ല സ്ഥാനാര്‍ഥി. തളിപ്പറമ്പില്‍ ശ്യാമളയേക്കാള്‍ നല്ല വനിതാ സ്ഥാനാര്‍ഥിയില്ല. എം.വി.ഗോവിന്ദന്‍റെ ഭാര്യയാകുന്നതിന് മുമ്പേ അവര്‍ പാര്‍ട്ടിയിലുണ്ട്.’ ടി.കെ.ഗോവിന്ദന്‍ സ്ഥാനാര്‍ഥിയാകണമെന്ന് ആര്‍ക്കും തോന്നിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. Also Read: ജി.സുധാകരന്‍ കാണിച്ചത് ചെറ്റത്തരം; കെ.സുധാകരന്‍ ചെയ്തത് ശരി: മുഖ്യമന്ത്രി

പാര്‍ട്ടി വിട്ട് അമ്പലപ്പുഴയില്‍ യുഡിഎഫ് പിന്തുണയോടെ മല്‍സരിക്കുന്ന മുന്‍ മന്ത്രി ജി.സുധാകരനെ പിണറായി അതിശക്തമായി വിമര്‍ശിച്ചു. ജി.സുധാകരന്‍ കാണിച്ചത് ചെറ്റത്തരമാണെന്ന് അദ്ദേഹം പറഞ്ഞു. സുധാകരനെക്കുറിച്ച് പറയാന്‍ മറ്റൊരു വാക്കില്ലെന്നും പിണറായി ആവര്‍ത്തിച്ചു. പാര്‍ട്ടിക്ക് എല്ലാവരും സമന്മാരാണ്. ആര്‍ക്കും പ്രത്യേകതയില്ലെന്നും അദ്ദേഹം പറഞ്ഞു.

'ഞാന്‍ എപ്പോഴും പാര്‍ട്ടിക്ക് വിധേയനായാണ് പ്രവര്‍ത്തിക്കുന്നത്. എല്ലാക്കാലവും പാര്‍ട്ടിക്ക് വിധേയമായി പ്രവര്‍ത്തിക്കണം. പാര്‍ട്ടി എടുക്കുന്ന നിലപാടാണ് പ്രധാനം.' വ്യക്തി പാര്‍ട്ടിക്കതീതനായാല്‍ അത് തിരുത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് ജി.സുധാകരന്‍ എടുത്ത നിലപാടിനെ മുഖ്യമന്ത്രി ശ്ലാഘിച്ചു. വിയോജിപ്പ് പ്രകടിപ്പിച്ച ശേഷവും കെ.സുധാകരന്‍ സ്വന്തം പാര്‍ട്ടിക്ക് വിധേയനായി. അത് നല്ല നിലപാടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ENGLISH SUMMARY:

Kerala Chief Minister Pinarayi Vijayan has strongly criticized CPM leader T.K. Govindan for allegedly taking a stand against the party in Taliparamba. In a sharp statement, Vijayan termed Govindan a “traitor” and emphasized that the party had chosen P.K. Shyamala as the best possible candidate. He highlighted Shyamala’s long-standing association with the party and dismissed any demand for Govindan’s candidature. The Chief Minister also lashed out at former minister G. Sudhakaran for contesting with UDF support, calling his actions disgraceful. Reaffirming party discipline, Vijayan stated that no individual is above the party and its decisions must be respected. He also praised Congress leader K. Sudhakaran for maintaining party loyalty despite disagreements.