ഒന്നരലക്ഷം പോസ്റ്റർ, 2500 ഫ്ലക്സ് ബോർഡ് ,  ഏറ്റുമാനൂരില്‍ സ്ഥാനാര്‍ഥിയാകുമെന്ന പ്രതീക്ഷയില്‍ കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കൻ നടത്തിയ തയ്യാറെടുപ്പെല്ലാം വെറുതെയായി. മല്‍സരിക്കാന്‍ സീറ്റ് കിട്ടുമെന്ന് പ്രതീക്ഷിച്ച് ലക്ഷങ്ങള്‍ ചിലവിട്ടാണ് പോസ്റ്ററും ഫ്ലക്സും തയ്യാറാക്കിയത്. 

ഏറ്റുമാനൂരിൽ മത്സരിക്കാനാവശ്യമായ എല്ലാ പ്രചാരണ ഒരുക്കങ്ങളും താൻ നേരത്തെ തന്നെ ആരംഭിച്ചിരുന്നതായി വാഴയ്ക്കൻ വെളിപ്പെടുത്തി. തന്നെ മാറ്റുന്ന കാര്യം നേതൃത്വത്തിന് നേരത്തെ അറിയിക്കാമായിരുന്നുവെന്നും, അവസാന നിമിഷത്തെ ഈ മാറ്റം പ്രവർത്തകർക്കിടയിലും ആശയക്കുഴപ്പമുണ്ടാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘എനിക്ക് വിഷമം ഉണ്ടായി, ഞാനും മനുഷ്യനാണല്ലോ. പ്രതീക്ഷയുണ്ടായിരുന്നു’ഏറ്റുമാനൂരിൽ നാട്ടകം സുരേഷാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. 

ENGLISH SUMMARY:

Joseph Vazhakkan's extensive election preparations in Ettumanoor, including a vast number of posters and flex boards, have gone in vain as he did not secure the party nomination. He expressed his disappointment and confusion regarding the last-minute decision, highlighting the financial and emotional investment made by him and his supporters.