കോര്‍പ്പറേഷന്‍ മേയറാക്കാത്തതില്‍ നിരാശ തോന്നിയിരുന്നൂവെന്ന് തുറന്ന് സമ്മതിച്ച് ആര്‍.ശ്രീലേഖ. അതുകൊണ്ടാണ് വട്ടിയൂര്‍ക്കാവില്‍ മല്‍സരിക്കില്ലായെന്ന് ആദ്യം പറഞ്ഞതെന്നും ശ്രീലേഖ മനോരമ ന്യൂസിനോട് വ്യക്തമാക്കി.   മേയര്‍ സ്ഥാനം കിട്ടാതിരുന്നതിന് പിന്നാലെ ഇനി മല്‍സരിക്കാനില്ലായെന്ന നിലപാടെടുത്ത ശ്രീലേഖയാണ് വീണ്ടും വട്ടിയൂര്‍ക്കാവില്‍ വോട്ട് തേടുന്നത്. മല്‍സരിക്കാനില്ലെന്ന് പറഞ്ഞതിന്‍റെ കാരണം വ്യക്തമാക്കുകയാണ് ശ്രീലേഖ.

ENGLISH SUMMARY:

R. Sreelekha has admitted to feeling disappointed about not being made the Corporation Mayor. This initial disappointment was the reason she first stated she would not contest from Vattiyoorkavu.