മൂന്ന് സീറ്റുകളിലേയ്ക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ആര്‍ജെഡി. വടകരയില്‍ എം.കെ. ഭാസ്ക്കരനും കൂത്തുപറമ്പില്‍ പി.കെ. പ്രവീണും കല്‍പ്പറ്റയില്‍ പി.കെ.അനില്‍കുമാറുമാണ് സ്ഥാനാര്‍ഥികള്‍. ഇതിന് പുറമേ കൊടുവള്ളി സീറ്റ് കൂടി ആര്‍ജെഡിക്ക് ലഭിക്കുമെന്നാണ് സൂചന.
ആര്‍ജെഡി ജില്ലാപ്രസിഡന്‍റ് ആണ് വടകര സ്ഥാനാര്‍ഥിയായ എം.കെ. ഭാസ്ക്കരന്‍. രണ്ട് തവണ തോറ്റതിനാല്‍ മുന്‍ ജില്ലാ പ്രസിഡന്‍റ് മനയത്ത് ചന്ദ്രനെ പരിഗണിക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. വടകരയില്‍ സംസ്ഥാന പ്രസിഡന്‍റ് തന്നെ സ്ഥാനാര്‍ഥിയാകണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും പുതിയ ആളുകള്‍ക്ക് അവസരം നല്‍കണമെന്ന പൊതുവികാരം അംഗീകരിക്കപ്പെട്ടു.
സിറ്റിങ് സീറ്റായ കൂത്തുപറമ്പില്‍ ആര്‍ജെഡി സംസ്ഥാന ജനറല്‍ സെക്രട്ടറിയായ പി.കെ. പ്രവീണിനാണ് നറുക്ക് വീണത്. നിലവിലെ എംഎല്‍എ കെപി മോഹനന്‍റെ സഹോദര പുത്രനാണ് പ്രവീണ്‍. കല്‍പ്പറ്റയില്‍ സംസ്ഥാന കമ്മറ്റിയംഗം പി.കെ. അനില്‍കുമാറ്‍ മല്‍സരിക്കും. അതേസമയം കൊടുവള്ളിയില്‍ ആര്‍ജെഡി സംസ്ഥാന ജനറല്‍ സെക്രട്ടറി സലീം മടവൂരിനെ പരിഗണിക്കുന്നുവെന്നാണ് സൂചന. അന്തിമ കൂടിയാലോചനകള്‍ക്ക് ശേഷമായിരിക്കും പ്രഖ്യാപനം.
ENGLISH SUMMARY:
The Rashtriya Janata Dal (RJD) has announced its candidates for three key assembly constituencies in Kerala. M K Bhaskaran will contest from Vadakara, P K Praveen from Kuthuparamba, and P K Anil Kumar from Kalpetta. The party is also expected to receive the Koduvalli seat, with state general secretary Saleem Madavoor likely to be considered. The decision reflects the party’s strategy of giving opportunities to new faces while preparing for the upcoming assembly elections. Final discussions regarding the Koduvalli candidate are expected to conclude soon.