മക്കൾ രാഷ്ട്രീയത്തിന്റെ ഭാഗമായല്ല തൊടുപുഴയിൽ സ്ഥാനാർഥിയായതെന്ന് അപു ജോൺ ജോസഫ്. പാർട്ടിയിൽ വർഷങ്ങളുടെ പ്രവർത്തന പാരമ്പര്യമുണ്ട്. തനിക്കെതിരെ ഉയർന്ന എതിർപ്പ് പാർട്ടിയുടെ ആഭിപ്രായമല്ല. പി ജെ ജോസഫിന്റെ പിൻഗാമിയെന്നത് വലിയ ഉത്തരവാദിത്തമാണെന്നും അപു ജോൺ ജോസഫ് മനോരമ ന്യൂസിനോട് പറഞ്ഞു