tk-govindan-warns-cpm

സിപിഎമ്മില്‍ നിന്ന് പുറത്താക്കി കണ്ണൂര്‍ ജില്ലാ നേതൃത്വം നടത്തിയ വാര്‍ത്താസമ്മേളനത്തെ പരിഹസിച്ച് മുന്‍ ജില്ലാ കമ്മിറ്റിയംഗം ടി.കെ.ഗോവിന്ദന്‍. സത്യം തെളിയുമെന്നും അന്ന് പാര്‍ട്ടി നാണംകെടുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സിപിഎം തനിക്കെതിരെ പറയുന്നത് കേള്‍ക്കുമ്പോള്‍ ഇപ്പോള്‍ ചിരിയാണ് വരുന്നത്. ജനങ്ങളെ കെ.കെ.രാഗേഷിന് പറ്റിക്കാം. തന്നെ പറ്റിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആന്തൂരിലെ കഥകള്‍ തന്നെ കൊണ്ട് വിളിച്ച് പറയിക്കരുതെന്നും ഗോവിന്ദന്‍ മുന്നറിയിപ്പ് നല്‍കി. തനിക്ക് പാര്‍ലമെന്‍ററി  വ്യാമോഹമാണെന്ന് പറഞ്ഞ സിപിഎം നേതൃത്വത്തോട് എം.വി.ഗോവിന്ദന് തീരെ വ്യാമോഹമില്ലല്ലോ എന്നായിരുന്നു പ്രതികരണം. 

സിപിഎം ഭരിച്ച ആന്തൂര്‍ നഗരസഭ ബക്കളം പാര്‍ഥാസ് കണ്‍വന്‍ഷന്‍ സെന്‍ററിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ഉടമ സാജന്‍ 2019 ജൂണിലാണ് ജീവനൊടുക്കിയത്. നഗരസഭയില്‍ പലതവണ കയറിയിറങ്ങിയിട്ടും കെട്ടിടത്തിന് ഉടമസ്ഥാവകാശ രേഖ ലഭിച്ചിരുന്നില്ല. പി.കെ.ശ്യാമളയായിരുന്നു അന്ന് നഗരസഭാധ്യക്ഷ. ശ്യാമളയുടെ ഇടപെടലാണ് അനുമതി ലഭിക്കാത്തതിന് കാരണമെന്നായിരുന്നു അന്ന് ഉയര്‍ന്ന ആരോപണം. നിസാര കാര്യങ്ങള്‍ പറഞ്ഞ് ഫയല്‍ പിടിച്ചു വയ്ക്കുകയാണെന്ന് സാജന്‍ ബന്ധുക്കളോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നു.

ENGLISH SUMMARY:

Expelled CPM leader TK Govindan hits back at Kannur District Secretary KK Ragesh, warning that the party will be shamed if he reveals the truth behind the Anthoor municipality controversies. Responding to allegations of "parliamentary greed," Govindan sarcastically questioned MV Govindan's intent in fielding his own wife. He asserted that while Ragesh might deceive the public, he cannot be fooled.