തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുമ്പോള്‍ തന്നെ എം.എല്‍.എയെ സ്വന്തമാക്കി ബിജെപി. നാട്ടിക എംഎല്‍എ സിസി മുകുന്ദന്‍ ബിജെപിയില്‍ ചേര്‍ന്നതോടെ നിയമസഭയിലെ ഒരംഗം ബിജെപിക്കാരനായി. സഭാ രേഖകളില്‍ സി.സി മുകുന്ദന്‍ സിപിഐ അംഗമായി തുടരുമെങ്കിലും ബിജെപിക്ക് സ്വന്തമായി എംഎല്‍എയെ കിട്ടിയതായി കണക്കാക്കാം. 

എം.എല്‍.എ സ്ഥാനം രാജിവെയ്ക്കാതെയാണ് മുകുന്ദന്‍ ബിജെപിയില്‍ ചേര്‍ന്നത്. നിയമസഭാ കാലാവധി അവസാനിക്കുന്ന മേയ് 22 വരെ അദ്ദേഹത്തിന് നിയമസഭാംഗമായി തുടരാം. കഴിഞ്ഞ ദിവസം മുകുന്ദനെ സിപിഐ പുറത്താക്കിയിരുന്നു. പരാതി ലഭിച്ചാല്‍ കൂറുമാറ്റ നിരോധന നിയമപ്രകാരം മുകുന്ദനെതിരെ സ്പീക്കര്‍ക്ക് നടപടിയെടുക്കാം. എന്നാല്‍ ഇതുവരെ ആരും പരാതി നല്‍കിയിട്ടില്ല. സിപിഐയും മുകുന്ദനെതിരെ പരാതി നല്‍കിയിട്ടില്ല. 

നാട്ടികയിലെ സിപിഐ സ്ഥാനാര്‍ഥിയുമായ ഗീത ഗോപിയ്ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ പരസ്യമായി ഉന്നയിച്ചതോടെയാണ് അച്ചടക്കം ലംഘിച്ചതിന്‍റെ പേരില്‍ പാര്‍ട്ടി മുകുന്ദനെ സിപിഐ പുറത്താക്കിയത്. ഇതോടെ കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും പ്രാദേശിക നേതൃത്വം ഇടഞ്ഞതോടെ കൈവിടുകയായിരുന്നു. സ്വതന്ത്രനായി മല്‍സരിക്കാനാണ് തീരുമാനം എന്നാറിയിച്ച മുകുന്ദന്‍ ഇന്നലെ ഉച്ചയോടെയാണ് ജില്ലാ കമ്മിറ്റി ഓഫീസില്‍ എത്തി ബിജെപി അംഗത്വം സ്വീകരിച്ചത്. 

ENGLISH SUMMARY:

CC Mukundan, the Native MLA, has joined the BJP as election heat intensifies. This move gives the BJP a representative in the state assembly, despite him remaining a CPI member in official records until the assembly term ends.