ബി.ജെ.പിയും കോണ്‍ഗ്രസും നേര്‍ക്കുനേര്‍ പോരിനിറങ്ങുന്ന പാലക്കാട് ഹോട്ടല്‍ മുതലാളിയെ സ്വതന്ത്ര സ്ഥാനാര്‍ഥിയാക്കാന്‍ സിപിഎം നീക്കം. എന്‍ആര്‍എം ഹോട്ടല്‍ ശൃംഘല ഉടമ റസാഖുമായി ചര്‍ച്ച നടത്തി. മറ്റ് മൂന്ന് വ്യവസായികളെ സമീപിച്ചെങ്കിലും ആരും വഴങ്ങിയില്ല. പരമാവധി വോട്ടുകള്‍ നേടാന്‍ കഴിയുന്നയാളെ സ്ഥാനാര്‍ഥിയാക്കാനും പാര്‍ട്ടി ചിഹ്നത്തില്‍ മത്സരം വേണ്ട എന്നുമാണ് സിപിഎം തീരുമാനം.
ഉപതിരഞ്ഞെടുപ്പ് സമയത്ത് നാടകീയമായ പാര്‍ട്ടിയിലെത്തിയ പി.സരിന്റെ പേരായിരുന്നു ജില്ലാ കമ്മിറ്റി ആദ്യം നിര്‍ദേശിച്ചത്. വിജയ സാധ്യത കുറവായ പാലക്കാട് മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് സരിന്‍ സംസ്ഥാന നേതൃത്വത്തെ അറിയിച്ചതിനു പിന്നാലെ രണ്ടാം പട്ടികയില്‍ നിന്നു വെട്ടി. പിന്നീട് നഗരത്തിലെ പ്രമുഖ ഹോട്ടല്‍ ഉടമകളായ രണ്ടുപേരെയും ലോഹ വ്യാപാര രംഗത്തുള്ള ആളെയും സ്വതന്ത്രനാവണമെന്നാവശ്യപ്പെട്ട് സമീപിച്ചെങ്കിലും തുടക്കത്തില്‍ പ്രതികൂലമായിരുന്ന മറുപടി.
സംസ്ഥാന സെക്രട്ടറി തന്നെ കൃത്യമായ സൂചന നല്‍കയതോടെ ജില്ലാ നേതൃത്വം വീണ്ടു ചര്‍ച്ചകള്‍ തുടങ്ങി. ഇന്നു ചേരുന്ന ജില്ലാ സെക്രട്ടേറിയേറ്റില്‍ റസാഖിന്റെ സ്ഥാനാര്‍ഥിത്വം ചര്‍ച്ചയാകും. കോണ്‍ഗ്രസുമായും മറ്റു പാര്‍ട്ടികളുമായും നല്ല ബന്ധം സൂക്ഷിക്കുന്ന ആളാണു റസാഖ്. അതോടൊപ്പം തന്നെ സ്ഥാനാര്‍ഥിയാകുന്നതോടെ ന്യൂനപക്ഷ വോട്ടുകള്‍ വിഭജിക്കപെടുമോയെന്ന പേടിയും ആശങ്കയും റസാഖും അദ്ദേഹത്തെ അനുകൂലിക്കുന്നവരും സിപിഎം േനതൃത്വത്തെ അറിയിച്ചിട്ടുണ്ട്.