നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഐ മത്സരിക്കുന്ന 25 മണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ  പറവൂരില്‍  കൈപ്പമംഗലം എം എൽ എയായ ഇ.ടി ടൈസൺ മാസ്റ്റർ മത്സരിക്കും. മന്ത്രിമാരായ ജി.ആര്‍ അനില്‍, ജെ. ചിഞ്ചുറാണി, പി. പ്രസാദ്, കെ.രാജൻ എന്നിവരും പട്ടികയിലുണ്ട്. ടേം വ്യവസ്ഥ കര്‍ശനമാക്കിയതോടെ വൈക്കത്ത് സി.കെ ആശയ്ക്ക് പകരം പ്രി. പ്രദീപ് മത്സരിക്കും. തൃശൂരില്‍ എഴുത്തുകാരന്‍ ആലങ്കോട് ലീലാകൃഷ്ണൻ മത്സരിക്കും.

സിപിഐ സ്ഥാനാര്‍ഥികള്‍

* നെടുമങ്ങാട് - ജി.ആർ.അനിൽ 

* ചിറയിൻകീഴ് - മനോജ് ബി ഇടമന

* ചാത്തന്നൂർ - ആർ.രാജേന്ദ്രൻ

* ചടയമംഗലം - ജെ.ചിഞ്ചുറാണി

* പുനലൂർ - അജയപ്രസാദ്

* കരുനാഗപ്പളളി - എം.എസ് താര

* അടൂർ - പ്രിജി കണ്ണൻ

* ഹരിപ്പാട് - ടി.ടി ജിസ്മോൻ

* ചേർത്തല  - പി.പ്രസാദ്

* വൈക്കം - പ്രി. പ്രദീപ്

* പീരുമേട് - സലിം കുമാർ

* നോർത്ത് പറവൂർ - ഇ.ടി ടൈസൻ മാസ്റ്റർ

* മൂവാറ്റുപുഴ - എൻ.അരുൺ

* കൊടുങ്ങല്ലൂർ - വി.ആർ.സുനിൽകുമാർ

* കയ്പമംഗലം - കെ.കെ.വത്സരാജ്

* ഒല്ലൂർ - കെ.രാജൻ

* തൃശൂർ -  ആലങ്കോട് ലീലാകൃഷ്ണൻ

* നാട്ടിക - ഗീതാ ഗോപി

* പട്ടാമ്പി - മുഹമ്മദ് മുഹ്സീൻ

* മണ്ണാർക്കാട് - മൻസിൽ അബൂബക്കർ

* തിരൂരങ്ങാടി - അജിത് കൊളാടി

* ഏറനാട് - ഷഫീർ കിഴിശേരി

* മഞ്ചേരി - വിഎം മുസ്തഫ (സ്വതന്ത്രന്‍)

* നാദാപുരം - പി.വസന്തം

* കാഞ്ഞങ്ങാട് - ഗോവിന്ദൻ പളളിക്കാപ്പിൽ

ENGLISH SUMMARY:

CPI has announced its candidates for the upcoming assembly elections, fielding 25 candidates across various constituencies. Key figures like Ministers G.R. Anil, J. Chinchurani, P. Prasad, and K. Rajan are among the announced candidates, with notable contests including E.T. Tyson Master challenging V.D. Satheesan in Paravur and writer Alangode Leela Krishnan contesting in Thrissur.