idukki

TOPICS COVERED

ഇടുക്കി സീറ്റ് കോൺഗ്രസിന് വിട്ടുകൊടുക്കാനുള്ള നീക്കത്തിൽ കേരള കോൺഗ്രസിൽ അഭിപ്രായ ഭിന്നത രൂക്ഷം. സീറ്റ് വിട്ടുകൊടുത്താൽ രാജി സന്നദ്ധത പാർട്ടി ചെയർമാനെ അറിയിച്ച് ഒരു വിഭാഗം. തൊടുപുഴയിൽ പി ജെ ജോസഫ് തന്നെ മത്സരിക്കണമെന്നും ആവശ്യം.

ഇടുക്കി നിയോജകമണ്ഡലത്തിൽ മന്ത്രി റോഷി അഗസ്റ്റിനെ മുട്ടുകുത്തിക്കാൻ കൈപ്പത്തി ചിഹ്നത്തിൽ സ്ഥാനാർത്ഥി വേണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. കേരള കോൺഗ്രസ് സീറ്റ് വിട്ട് നൽകിയാൽ യുഡിഫ് ചെയർമാൻ ജോയ് വെട്ടിക്കുഴി, ഡി സി സി ജനറൽ സെക്രട്ടറി ബിജോ മണി എന്നിവരുടെ പേരാണ് നേതൃത്വത്തിന്റെ പരിഗണനയിലുള്ളത്. കേരള കോൺഗ്രസിന് പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള മണ്ഡലം വിട്ടുകൊടുക്കാനുള്ള നീക്കത്തിനെതിരെയാണ് പാർട്ടിക്കുള്ളിൽ പടയൊരുക്കം.

തൊടുപുഴ നിലനിർത്താൻ പാർട്ടി ചെയർമാൻ പി ജെ ജോസഫ് ഇത്തവണയും കളത്തിലിറങ്ങണമെന്നാണ് ആവശ്യം. പാർട്ടി സംസ്ഥാന കോ ഒഡിനേറ്റർ അബു ജോൺ ജോസഫ് തൊടുപുഴയിൽ മത്സരിക്കുമെന്ന സൂചനകൾക്കിടെയാണ് വീണ്ടും പി ജെ ജോസഫിനായി പാർട്ടിക്കുള്ളിൽ ആവശ്യമുയരുന്നത്. മുന്നണിയിൽ വിള്ളൽ വീഴാതെ ചർച്ച പൂർത്തിയാക്കി ഇടുക്കി സീറ്റിൽ മത്സരിക്കാൻ ആകുമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ പ്രതീക്ഷ. 

ENGLISH SUMMARY:

Idukki seat internal conflicts within the Kerala Congress are escalating over the decision to cede the constituency to the Congress party. A faction within the party has expressed willingness to resign if the seat is given away, with a strong demand for P.J. Joseph to contest from Thodupuzha.