ഏറനാട്ടിൽ തന്നെ മൽസരിക്കാനാണ് ഇഷ്ടമെന്ന് പി.കെ.ബഷീർ എംഎൽഎ മനോരമ ന്യൂസിനോട്. മൽസരിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പാർട്ടിയുമാണ്. മുസ്ലിംലീഗിന്റെ വയനാട് ഭവന നിർമാണ പദ്ധതിക്കെതിരെ പ്രധാനമായി പ്രശ്നമുണ്ടാക്കിയത് കെ ടി ജലീൽ ആണ്. ലീഗിൻ്റെ വയനാട് ഭവന നിർമ്മാണ പദ്ധതി തടസപ്പെടുത്താൻ നീക്കം നടത്തിയതിനെ കുറിച്ച് വൈകാരികമായാണ് പി.കെ. ബഷീർ പ്രതികരിച്ചത്.
ENGLISH SUMMARY:
Malayala Manorama Online News covers the statement by MLA PK Basheer expressing his preference to contest from Eranad. The final decision regarding his candidacy rests with Panakkad Sadik Ali Shihab Thangal and the party leadership.