pk-basheer

TOPICS COVERED

ഇത് കേരളമാണെന്നും മഴ പെയ്താല്‍ കുഴികളുണ്ടാകുമെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ.ബഷീര്‍. മഴക്കാലത്ത് കുഴികളെ പറ്റിയുള്ള പ്രശ്നം ഉന്നയിച്ച കുന്നത്തൂര്‍ എംഎല്‍എ ഉല്ലാസിന് സഭയില്‍ മറുപടി നല്‍കവേയാണ് പി.കെ.ബഷീറിന്‍റെ പരാമര്‍ശങ്ങള്‍. 

'കുന്നത്തൂര്‍ എംഎല്‍എ ഉല്ലാസ് കുഴിയെ പറ്റി സൂചിപ്പിച്ചു. മഴക്കാലമായാല്‍ റോഡില്‍ കുഴിയുണ്ടാവും. കേരളമാണിത്. കോണ്‍ട്രാക്ട് കൊടുത്ത് പാച്ച് വര്‍ക്ക് ഒക്കെ ചെയ്ത് അത് നന്നാക്കാം. പിന്നെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍. ഇറാന്‍– അമേരിക്ക പ്രശ്നങ്ങളുണ്ടായപ്പോള്‍ ടാറിനും മറ്റീരിയല്‍സിനും വില കൂടിയിട്ടുണ്ട്. അത് ഒരു സത്യമാണ്. നമ്മള്‍ വന്നിട്ട് ഒരു മാസവും അഞ്ചോ ആറോ ദിവസവും ആയിട്ടുള്ളൂ. പ്രശ്നങ്ങളൊക്കെ പരിഹരിക്കും,' പി.കെ.ബഷീര്‍ പറഞ്ഞു. 

പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട പ്രതിപക്ഷ നിലപാടിനേയും പ്രസംഗത്തിനിടെ പി.കെ.ബഷീര്‍ പരിഹസിച്ചു. പിഎം ശ്രീ പദ്ധതി എല്‍ഡിഎഫിന്‍റെ കുട്ടിയാണ്. നിങ്ങൾ കുട്ടിയെ ഉണ്ടാക്കിയ ശേഷം അതിനെ ഞങ്ങള്‍ അബോർഷൻ ചെയ്യാൻ പറയുന്ന ഏര്‍പ്പാടാണ് ഇത്. നിങ്ങളല്ലേ ബാപ്പാ, നിങ്ങളല്ലേ ഒപ്പിട്ട് കൊടുത്തത്? ആത്മാർഥമായി നെഞ്ചത്ത് കൈവെച്ച് സംസാരിക്കാൻ ഭരണപക്ഷത്തിന് സാധിക്കുമോ എന്നും അദ്ദേഹം സഭയില്‍ വെല്ലുവിളിച്ചു.

ENGLISH SUMMARY:

Kerala roads are prone to potholes during the monsoon season, a reality acknowledged by Public Works Minister P.K. Basheer. He stated that while patchworks can be done, the price of materials has increased due to international issues, but assured that problems will be resolved.