പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ നയിച്ച പുതുയുഗയാത്ര തിരുവനന്തപുരത്ത് വൻ ജനപങ്കാളിത്തത്തോടെ അവസാനിച്ചതിൻ്റെ ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. ജാഥയ്ക്കൊപ്പം ജാഥാക്യാപ്റ്റനും പിന്തുണയേറിയോ എന്നതാണ് ഈയാഴ്ചത്തെ സർവേ ഫലത്തിൽ ഏവരും ഉറ്റുനോക്കുന്നത്. എന്തായാലും പ്രതിപക്ഷനേതാവിൻ്റെ പ്രകടനം ഈയാഴ്ച മെച്ചപ്പെടുന്നു എന്നാണ് സർവേ ഫലം വ്യക്തമാക്കുന്നത്. 35.2 ശതമാനം പേർ പ്രതിപക്ഷ നേതാവിൻ്റെ പ്രകടനം നല്ലതെന്ന് അഭിപ്രായപ്പെട്ടു. ഫെബ്രുവരി അവസാനയാഴ്ച ഇത് 33.1 ശതമാനമായിരുന്നു.
പ്രതിപക്ഷ നേതാവിൻ്റെ പ്രകടനം മോശമെന്ന് അഭിപ്രായമുള്ളവരാണ് ഇപ്പോഴും കൂടുതൽ. സർവേയിൽ പങ്കെടുത്തവരിൽ 38.5 ശതമാനം പേർ പ്രകടനം മോശമെന്ന് അഭിപ്രായപ്പെട്ടു. ഫെബ്രുവരി അവസാനയാഴ്ച ഇത് 35.7 ശതമാനമായിരുന്നു. ഫെബ്രുവരി മൂന്നാംവാരമാണ് ആദ്യമായി പ്രതിപക്ഷനേതാവിൻ്റെ പ്രകടനം വിലയിരുത്തിയത്. അപ്പോൾ മികച്ചതാണെന്ന് അഭിപ്രായപ്പെട്ടവർ 33.2 ശതമാനമായിരുന്നു.
മികച്ച മുഖ്യമന്ത്രി സ്ഥാനാർഥി ആരെന്നതിൽ ഈയാഴ്ചയും മാറ്റമില്ല. അത് വി.ഡി. സതീശൻ തന്നെ. സർവേയിൽ പങ്കെടുത്തവരിൽ 29.2 ശതമാനം പേർ സതീശനെ പിന്തുണച്ചു. പിണറായി വിജയനാണ് തൊട്ടുപിന്നിൽ. 25.1 ശതമാനം പേരുടെ പിന്തുണ പിണറായിക്കുണ്ട്. 11.7 ശതമാനം പേർ ശശി തരൂരിനൊപ്പമാണ്.
പ്രതിപക്ഷ നേതാവിന്‍റെ പ്രകടനം
നല്ലത് 35.2 %
ശരാശരി 20.4 %
മോശം 38.5 %
അഭിപ്രായമില്ല 5.9 %
പ്രതിപക്ഷ നേതാവിന്‍റെ പ്രകടനം നല്ലത്
FEB WEEK 3 - 33.2%
FEB WEEK 4- 33.1 %
MARCH WEEK 1- 35.2 %
പ്രതിപക്ഷ നേതാവിന്‍റെ പ്രകടനം മോശം
FEB WEEK 3 - 35.6 %
FEB WEEK 4- 35.7 %
MARCH WEEK 1- 38.5 %