പരിയാരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലുള്ള ആരോഗ്യമന്ത്രിയെ എയിംസിലെ വിദഗ്ധര്‍ വന്ന് പരിശോധിക്കണമെന്ന് കെ.മുരളീധരന്‍. നിലവില്‍ മന്ത്രികഴിയുന്ന പരിയാരം മെഡിക്കല്‍ കോളജ് സിപിഎം പാര്‍ട്ടി ഓഫിസാണ്. അവിടേയ്ക്ക് മാറ്റിയതുതന്നെ തിരക്കഥയുടെ ഭാഗം.  മന്ത്രിയുടെ പരിസരത്തെങ്ങും കെഎസ്‍യുക്കാര്‍ എത്തിയില്ല. മന്ത്രി എന്ന നിലയില്‍ പരാജയമാണെങ്കിലും വീണാ ജോര്‍ജിന്റേത് നല്ല അഭിനയമാണെന്നും മുരളീധരന്‍ പറഞ്ഞു. Also Read: കിണറ്റിൽ ചാടിയവൻ മാഡത്തെ കുളത്തിൽ ചാടിച്ചു ; വീണാ ജോർജിനെ ഉപദേശിച്ചത് നികേഷെന്ന് കെപിഎ മജീദ്

അതേസമയം, പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ആരോഗ്യനിലയിൽ മാറ്റമില്ല. കഴുത്തിന് ശക്തമായ വേദന ഉണ്ടെന്നാണ് മെഡിക്കൽ ബോർഡ് വിശദീകരിക്കുന്നത്. ഇന്നലെ രാത്രി മന്ത്രിയെ എംആർഐ പരിശോധനയ്ക്ക് വിധേയമാക്കി. വീണാ ജോര്‍ജിന്റെ ആരോഗ്യ സ്ഥിതി ഉടന്‍ മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന്  വിലയിരുത്തും. 

ആരോഗ്യമന്ത്രി മന്ത്രി വീണാ ജോര്‍ജിനെ ആക്രമിച്ചെന്ന പരാതിയിൽ അറസ്റ്റുചെയ്ത   അഞ്ച് കെഎസ്‌യു പ്രവർത്തകര്‍ റിമാന്‍ഡില്‍. വധശ്രമത്തിനാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആയുധം ഉപയോഗിച്ച് കഴുത്തില്‍ ആക്രമിച്ചെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. 

വീണാ ജോര്‍ജിന്റെ പരുക്ക് നാടകം ആണെന്ന വാദം ആവർത്തിക്കുകയാണ് കോൺഗ്രസും പ്രതിപക്ഷ യുവജന സംഘടനകളും. മന്ത്രിക്ക് എതിരായ ആക്രമണം ആസൂത്രിതമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധം ശക്തമാക്കുകയാണ് സിപിഎമ്മും ഡിവൈഎഫ്ഐയും. കണ്ണൂരിൽ ഇന്നും ഇരുവിഭാഗങ്ങളും പ്രതിഷേധ പ്രകടനങ്ങൾ നടത്തും. സംഘർഷങ്ങൾ ഒഴിവാക്കാൻ പോലീസ് ജാഗ്രത തുടരുകയാണ്. 

ENGLISH SUMMARY:

K. Muraleedharan has demanded that specialists from AIIMS examine Health Minister Veena George, who is currently under treatment. He alleged that the Pariyaram Medical College, where the minister has been admitted, functions like a CPM party office, and shifting her there was part of a scripted plan. He further stated that no Kerala Students Union (KSU) activists had reached anywhere near the minister, and while she may have failed in her role as a minister, Veena George’s “acting” was impressive.