ഡേറ്റ ചോര്‍ച്ചയില്‍, സ്പാര്‍ക്കില്‍ നിന്ന് ജീവനക്കാരുടെ വിവരങ്ങള്‍ ആവശ്യപ്പെട്ടത് മുഖ്യമന്ത്രിയുടെ സ്പെഷല്‍ ഡ്യൂട്ടി ഓഫിസറെന്ന വെളിപ്പെടുത്തലുമായി രമേശ് ചെന്നിത്തല, കെ.സ്മാര്‍ട് ആപ്പില്‍ നിന്ന് സമ്പൂര്‍ണവിവരങ്ങള്‍ പി.ആര്‍.ഡി.ക്ക് കൈമാറണമെന്ന് രേഖാമൂലം ആവശ്യപ്പെട്ടു.  വ്യക്തിവിവരങ്ങള്‍ ശേഖരിക്കുകയാണെന്ന് കത്തില്‍ വ്യക്തമെന്നും ചെന്നിത്തല. ഗുരുതര ഡേറ്റ ചോര്‍ച്ച നടത്തിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ ആവശ്യപ്രകാരമെന്നും ചെന്നിത്തല ആരോപിച്ചു

 

പിആര്‍ഡിക്ക് വിവരങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ടത് മുഖ്യമന്ത്രിയുടെ ഒഎസ്ഡിയാണ്. ഓഫിസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടിയുടെ കത്ത്  ചെന്നിത്തല പുറത്തുവിട്ടു. പേര്, ഫോണ്‍നമ്പര്‍, പ്രായം എന്നീ വിവരങ്ങള്‍ ആവശ്യപ്പെട്ടു. പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും നിയമവിരുദ്ധമാണെന്നും മുഖ്യമന്ത്രിക്കെതിരെ കേസ് എടുക്കേണ്ട സാഹചര്യമെന്നും ചെന്നിത്തല പറഞ്ഞു.

 

നടന്നത്  വലിയ ഡാറ്റ ചോർത്തലാണെന്ന് ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രി നേരിട്ട് നിര്‍ദേശിച്ച പ്രകാരമാണ് ഇത്തരമൊരു നീക്കം ഉണ്ടായത്. നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ഡാറ്റ ചോര്‍ത്തൽ. സുപ്രീം കോടതി വിധിയുടെ നഗ്നമായ ലംഘനമാണിത്. 2026 ഫെബ്രുവരി മാസത്തിന് മുന്‍പ് ഉദ്യോഗസ്ഥരുടെ വിവരങ്ങൾ നൽകണമെന്ന് അറിയിച്ചാണ് കത്ത് അയച്ചത്. ഹൈക്കോടതി ജഡ്ജിമാര്‍ക്കുവരെ മെസേജുകള്‍ എത്തുന്നു. പ്രധാനമന്ത്രി ചെയ്താലും മുഖ്യമന്ത്രി ചെയ്താലും തെറ്റാണ്. കെഎസ്ആര്‍ടിസി ഇപ്പോള്‍ പരസ്യവണ്ടിയായെന്നും ചെന്നിത്തല പരിഹസിച്ചു. 

 

ഡേറ്റാ ചോര്‍ച്ചയില്‍ മുഖ്യമന്ത്രിയും ഓഫിസും പ്രതികളെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആരോപിച്ചു .

ENGLISH SUMMARY:

A major controversy has erupted in Kerala after Ramesh Chennithala released a letter showing that the Chief Minister’s Office requested personal data of government employees from SPARK and the K-SMART app. Chennithala alleged that the data leak occurred under the direction of Chief Minister Pinarayi Vijayan and violated Supreme Court guidelines. He claims the information was collected for political motives ahead of the Assembly elections. Opposition Leader V. D. Satheesan has also held the CM’s office accountable for the breach, raising concerns over privacy and misuse of state databases.