തൃപ്പൂണിത്തുറയില്‍ 2016ലെ തോല്‍വിക്ക് കാരണമായത് അന്നത്തെ കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍റെ നിലപാടുകള്‍ കൂടിയാണെന്ന് കെ.ബാബു എം.എല്‍.എ. തന്‍റെ സ്ഥാനാര്‍ഥിത്വം അനാവശ്യമായി വൈകിപ്പിച്ചു. സീറ്റ് നിഷേധിച്ചപ്പോള്‍ ഉമ്മന്‍ചാണ്ടി ഉറച്ച നിലപാടെടുത്തെന്നും ബാബു പറഞ്ഞു. 

 

കെ.സി.ജോസഫ്, ബെന്നി ബഹന്നാന്‍, ഡൊമിനിക് പ്രസന്റേഷന്‍ എന്നിവ‍രെയും സുധീരന്‍ എതി‍ര്‍ത്തു. ഉമ്മന്‍ചാണ്ടിയുടെ തുടര്‍ഭരണ സാധ്യതകള്‍ക്കും തിരിച്ചടിയുണ്ടായി. അതിന്‍റെ കാരണങ്ങള്‍ ജനങ്ങള്‍ക്ക് അറിയാമെന്നും കെ.ബാബു മനോരമന്യൂസിനോട് പറഞ്ഞു. 

 

പാ‌ര്‍ട്ടി പിന്തുണയില്ലെങ്കില്‍ സര്‍ക്കാരിന് പ്രവ‍ര്‍ത്തിക്കാനാവില്ലെന്നും ബാബു പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില്‍ എം.പിമാര്‍ മത്സരിക്കേണ്ട കാര്യമില്ലെന്നും അത് തെറ്റായ കീഴ്‌വഴക്കമാണെന്നും കെ.ബാബു വ്യക്തമാക്കി. 

ENGLISH SUMMARY:

K. Babu said that the stance of former KPCC president V. M. Sudheeran was one of the major reasons for his defeat in Thrippunithura in 2016. He added that his candidature was unnecessarily delayed at that time. When the seat was denied, Oommen Chandy took a firm stand, Babu said.