സുരേഷ് ഗോപിക്ക് ഇനി വോട്ട് ഗുരുവായൂരിൽ. ഗുരുവായൂർ ദേവസ്വം ബോർഡ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് വോട്ട്. 697 നമ്പർ വോട്ടർ ആയാണ് ചേർത്തിരിക്കുന്നത്. ഗുരുവായൂർ ക്ഷേത്രത്തോട് ചേർന്ന അച്യുതം ഫ്ലാറ്റിലാണ് വോട്ട് ചേർത്തത്. ഗുരുവായൂരിലെ ആദ്യത്തെ ഫ്‌ലാറ്റ് സമുച്ചയങ്ങളിൽ ഒന്നാണ് അച്യുതം.
കഴിഞ്ഞ ദിവസം ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാനായി ഗുരുവായൂരപ്പനെ സേവിച്ച് മരിക്കാനാണ് ആഗ്രഹമെന്ന് കേന്ദ്ര സുരേഷ് ഗോപി പറഞ്ഞിരുന്നു. ‘‘എന്റെ ആഗ്രഹം ഇത്രയേയുള്ളു. അതിനപ്പുറം ഞാൻ ഒന്നും ആഗ്രഹിക്കുന്നില്ല’’. ശനിയാഴ്ച കൊച്ചിയിൽ മറൈൻ ഡ്രൈവിലെ താജ് വിവാന്തയിൽ 'ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസ്' സംഘടിപ്പിച്ച പുരസ്‌കാരദാന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.