നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലെന്ന് മുന്‍മന്ത്രിയും തൃപ്പൂണിത്തുറ എംഎല്‍എയുമായ   കെ ബാബു.  മല്‍സരിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാല്‍  ഒഴിവാകുകയാണ്. താന്‍ മല്‍സരിക്കുന്നില്ലെന്നും പിന്‍ഗാമിയെ നിര്‍ദേശിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മികച്ച സ്ഥാനാര്‍ഥി മണ്ഡലത്തില്‍ വരുമെന്നും മണ്ഡലം യുഡിഎഫ് നിലനിര്‍ത്തുമെന്നും സിപിഎമ്മിനും ബിജെപിക്കും ലൂസേഴ്സ് ഫൈനല്‍ മല്‍സരിക്കാമെന്നും അദ്ദേഹം പറഞ്ഞു. തന്നോട് ചോദിച്ചാല്‍ അഭിപ്രായം അറിയിക്കുമെന്നും ബാബു കൂട്ടിച്ചേര്‍ത്തു.

തൃപ്പൂണിത്തുറയില്‍ കഴിഞ്ഞ തവണ സീറ്റ് നല്‍കിയത് ഉമ്മന്‍ചാണ്ടിയാണെന്നും അന്ന് പാര്‍ട്ടിയില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. എന്നാല്‍ ഉമ്മന്‍ചാണ്ടി തനിക്ക് വേണ്ടി നിലകൊണ്ടുവെന്നും ബാബു പറ‍ഞ്ഞു.

1991 മുതല്‍ ഏഴുതവണയാണ് തൃപ്പൂണിത്തുറയില്‍ നിന്ന് മല്‍സരിച്ചത് . ആറുതവണയും ജയിച്ചു. 2016 ല്‍ എം.സ്വരാജിനോട് പരാജയപ്പെട്ടു. എന്നാല്‍ 2021ല്‍ തൃപ്പൂണിത്തുറ തിരിച്ചുപിടിക്കുകയും ചെയ്തു. 1979ല്‍ അങ്കമാലി നഗരസഭയിലേക്കായിരുന്നു ആദ്യ തിരഞ്ഞെടുപ്പ് ജയം. അതില്‍ തന്നെ അങ്കമാലി നഗരസഭയുടെ ആദ്യ ചെയര്‍മാനായി. 

ENGLISH SUMMARY:

Senior Congress leader and Thripunithura MLA K. Babu has officially announced that he will not contest the upcoming 2026 Kerala Assembly elections. Citing personal reasons for his withdrawal, the former minister clarified that he has no intention of nominating a successor for the seat. K. Babu, who has represented Thripunithura seven times since 1991, winning six of them, expressed confidence that the UDF would retain the constituency. He reminisced about the support from the late Oommen Chandy during past elections and stated that his innings in active electoral politics is concluding. With K. Babu stepping down, the Congress leadership is now on the lookout for a fresh face to defend the high-profile seat. Meanwhile, he dismissed the chances of the CPM and BJP, suggesting they would only be competing in a 'losers' final.