കൊല്ലം കുണ്ടറയില്‍ എല്‍ഡിഎഫ്–യുഡിഎഫ് സൈബര്‍ പോര്. കോണ്‍ഗ്രസുകാരിയാണെന്നും എം.എല്‍.എ യെ മണ്ഡലത്തില്‍ കാണാനില്ലെന്നുമുള്ള എല്‍ഡിഎഫ് വീഡിയോ പോസ്റ്റിന് പി.സി.വിഷ്ണുനാഥിന്‍റെ മറുപടി. കോണ്‍ഗ്രസുകാരിയാണെന്നു പറഞ്ഞ് പരാതി പറഞ്ഞ സ്ത്രീ സിപിഎം പ്രവര്‍ത്തകയും, പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മല്‍സരിച്ച വനിതാ സ്ഥാനാര്‍ഥിയുടെ അമ്മയുമാണെന്നു വിഷ്ണുനാഥ്. എന്നാല്‍ പ്രതികരിക്കാന്‍ സിപിഎം തയ്യാറായില്ല.
കുണ്ടറയിലെ കശുവണ്ടി ഫാക്ടറിയിലെത്തിയ പി.സി.വിഷ്ണുനാഥിനോട് നേരിട്ട് പരാതി പറയുന്ന സ്ത്രീയുടെ വീഡിയോ സിപിഎം പേജുകളില്‍ നിറഞ്ഞു. ജില്ലാ കമ്മിറ്റിയംഗം എസ്.എല്‍.സജികുമാറിന്‍റെ പേജിലും പോസ്റ്റ് ചെയ്തിരുന്നു. ഇതോടെ ഈ സ്ത്രീയെ തേടിപ്പിടിച്ച് സംസാരിക്കുന്ന വീഡിയോ പി.സി.വിഷണുനാഥ് എം.എല്‍.എ പോസ്റ്റ് ചെയ്തു.
പിന്നാലെ കോണ്‍ഗ്രസുകാരിയെന്നു പറഞ്ഞ് സംസാരിച്ചത് സിപിഎം പ്രവര്‍ത്തകയും , കൊറ്റംകര പഞ്ചായത്തിലെ സിപിഎം സ്ഥാനാര്‍ഥിയുടെ അമ്മയുമാണെന്നു പറഞ്ഞുള്ള എം.എല്‍.എയുടെ വിശദീകരണവുമെത്തി. സിപിഎമ്മിന്‍റെ പ്രതികരണം ചോദിച്ചെങ്കിലും കൂടുതല്‍ പ്രതികരണത്തിനു തയ്യാറായില്ല