pinarayi-satheesan-survey-2

കേരളത്തിന്‍റെ അടുത്ത മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തില്‍ അതിരില്ലാത്ത ആകാംഷ പൊതുസമൂഹത്തിനുണ്ട് . പൊതുരംഗത്തെ മികച്ച പ്രവര്‍ത്തനം മാനദണ്ഡമാക്കുമ്പോള്‍ രാഷ്ട്രീയ കേരളത്തിന്‍റെ മനസ്സില്‍ ഒട്ടേറെ പേരുകളുമുണ്ട്. ഈ നേതാക്കളില്‍ ആരാണ് മികച്ച മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്നായിരുന്നു മനോരമ ന്യൂസ് ഇലക്ഷന്‍ പള്‍സ് സര്‍വേയിലെ ചോദ്യം. ഡിസംബറിലും ജനുവരിയിലും ഈ ചോദ്യത്തിനുത്തരം പിണറായി വിജയനെന്നായിരുന്നു . ഡിസംബറില്‍ ഏറെ പിന്നിലായിരുന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ജനുവരിയായപ്പോള്‍ റേറ്റിങ് ഇരട്ടിയാക്കി . ഫെബ്രുവരി ആദ്യവാരത്തെ റേറ്റിങ്ങില്‍ വി.ഡി.സതീശന്‍ മുന്നിലെത്തി. 24.1 ശതമാനം പേര്‍ സതീശനെ പിന്തുണച്ചപ്പോള്‍ പിണറായിക്കൊപ്പം നിന്നത് 22.4 ശതമാനമായിരുന്നു.

 

വി. ഡി. സതീശന്‍റെ റേറ്റിങ് ഉയരുന്നതാണ് ഫെബ്രുവരി രണ്ടാം വാരത്തിലെ സര്‍വേഫലം വ്യക്തമാക്കുന്നത്. 28.5 ശതമാനാണ് പുതിയ റേറ്റിങ്ങില്‍ സതീശനെ പിന്തുണയ്ക്കുന്നത് . മുഖ്യമന്ത്രി പിണറായി വിജയന്‍റെ റേറ്റിങ് 22.4 ശതമാനത്തില്‍ നിന്ന് 19 ശതമാനത്തിലേക്ക് താഴ്ന്നു. തരൂരിന് പിന്തുണയില്‍ നേരിയ വര്‍ധന. രണ്ടാം വാരം 12%, ആദ്യവാരം 11.3 %.

cm-candidates-13

 

സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നും 18 വയസിന് മുകളില്‍ പ്രായമുള്ള മലയാളി വോട്ടര്‍മാരുടെ പ്രതികരണമാണ് മനോരമന്യൂസ് സി–വോട്ടര്‍ സര്‍വേയില്‍ ശേഖരിച്ചത്. കേരളത്തിന്‍റെ ജനസംഖ്യാഘടന അനുസരിച്ചുള്ള സാമ്പിള്‍ ശേഖരിച്ചായിരുന്നു സര്‍വേ.

ENGLISH SUMMARY:

There is intense public curiosity about who will become Kerala’s next Chief Minister. When performance in public life is used as the benchmark, several names emerge in the minds of political Kerala. The Manorama News Election Pulse survey asked: Who is the best Chief Minister candidate among these leaders? In December and January, the answer was consistently Pinarayi Vijayan. But Opposition Leader V. D. Satheesan—who was far behind in December—doubled his rating in January. In the ratings from the first week of February, Satheesan moved to the top: 24.1% supported him, while Pinarayi received 22.4%.