റിട്ടയേര്‍ഡ് ഡി.ജി.പി ജേക്കബ് തോമസ് തൃശൂര്‍ നിയമസഭാ സീറ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി മല്‍സരിച്ചേക്കും. തൃശൂരില്‍ സ്ഥിരതാമസമാക്കാന്‍ വീട് ഉടന്‍ വാങ്ങും.
റിട്ടയേര്‍ഡ് ഡി.ജി.പി. ജേക്കബ് തോമസ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇരിങ്ങാലക്കുടയിലാണ് മല്‍സരിച്ചത്. കന്നി മല്‍സരമായിരുന്നു. മെച്ചപ്പെട്ട പ്രകടനം നടത്തി. ഇക്കുറി, തൃശൂരില്‍ മല്‍സരിക്കാനാണ് ആലോചന.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് തൊട്ടേ ജേക്കബ് തോമസ് തൃശൂരില്‍ വാടക വീടെടുത്ത് താമസം തുടങ്ങി. അഞ്ചു സെന്‍റ ഭൂമിയില്‍ വീട് വാങ്ങാന്‍ ശ്രമം തുടങ്ങി. തൃശൂരില്‍ സ്ഥിരതാമസമാക്കാന്‍ തീരുമാനിച്ചു. സിറോ മലബാര്‍ സഭ അംഗമാണ് ജേക്കബ് തോമസ്. തൃശൂര്‍ ക്രൈസ്തവ സമുദായം വലിയ വോട്ടു ബാങ്കാണ്. കഴിഞ്ഞ ലോക്സഭയിലും കഴിഞ്ഞ നിയമസഭയിലും ബി.ജെ.പി. മുന്നേറ്റമുണ്ടാക്കിയ ഇടമാണ് തൃശൂര്‍ സീറ്റ്. മൂവായിരം വോട്ടുകള്‍ക്കായിരുന്നു കഴിഞ്ഞ നിയമസഭയില്‍ സുരേഷ് ഗോപി പിന്നിലായത്.
ലോക്സഭയില്‍ വലിയ ഭൂരിപക്ഷത്തില്‍ ജയിച്ചും കയറി. തദ്ദേശ തിരഞ്ഞെടുപ്പിലാകട്ടെ ബി.ജെ.പിയ്ക്കു അടി പതറി. പൊതുസമ്മതനെ തൃശൂരില്‍ നിര്‍ത്തി പരീക്ഷിക്കാനാണ് ബി.ജെ.പിയുടെ ശ്രമം. ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ് തൃശൂരില്‍ മല്‍സരിക്കാന്‍ ആലോചിച്ചിരുന്നു. പക്ഷേ, പാര്‍ട്ടി നേതൃത്വം പൊതുസമ്മതനെ കൂടുതല്‍ പിന്തുണച്ചു. അങ്ങനെയാണ്, ജേക്കബ് തോമസിനോട് തൃശൂരില്‍ മല്‍സരിക്കാന്‍ ഒരുങ്ങാനായി പറഞ്ഞത്.