Untitled design - 1

നിര്‍ണായകമായ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ പ്രചാരണം മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കും. കോണ്‍ഗ്രസ് പ്രചാരണക്കമ്മിറ്റി  പ്രചാരണക്കമ്മിറ്റി ചെയര്‍മാനായി രമേശ് ചെന്നിത്തലയെ എഐസിസി നിയോഗിച്ചു. ശശിതരൂര്‍ എം.പി പ്രചാരണക്കമ്മിറ്റിയുടെ ഉപാധ്യക്ഷനും ഷാഫി പറമ്പിൽ എം.പി കൺവീനറുമാണ്. ഹൈബി ഈഡ‍ൻ എംപി, എംഎൽ‌എമാരായ റോജി എം. ജോൺ, സി.ആർ. മഹേഷ്, മാത്യു കുഴൽനാടൻ, രമ്യ ഹരിദാസ്, എം. ലിജു, ദീപ്തി മേരി വർഗീസ് എന്നിവരാണ് പ്രചാരണ സമിതി അംഗങ്ങള്‍. 

പ്രകടനപത്രിക സമിതി ചെയര്‍മാനായി ബെന്നി ബഹനാന്‍ എം.പിയെ എഐസിസി പ്രഖ്യാപിച്ചു. കൊടിക്കുന്നിൽ സുരേഷ് എംപിയാണ് കോ ചെയർമാൻ. എംപിമാരായ ഡീൻ കുര്യാക്കോസ്, ജെബി മേത്തർ എന്നിവരാണ് പ്രകടന പത്രിക കമ്മിറ്റിയിലെ അംഗങ്ങൾ.

ENGLISH SUMMARY:

Ramesh Chennithala will lead the Congress campaign for the crucial Assembly elections, as appointed by the AICC. He heads the campaign committee, with Shashi Tharoor and Hybi Eden also taking on key roles.