നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായുളള ഇടത് മുന്നണിയുടെ ഗൃഹസമ്പര്‍ക്ക പരിപാടി പാളിയെന്ന് സിപിഎം വിലയിരുത്തല്‍. തീരുമാനിച്ചത് പോലെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെന്ന് സംസ്ഥാനക്കമ്മിറ്റി കീഴ്ഘടകങ്ങള്‍ക്ക് സര്‍ക്കുലര്‍ അയച്ചു. ജനങ്ങളുമായുള്ള ബന്ധത്തില്‍ പോരായ്മയുണ്ടായി. ഗൃഹസമ്പര്‍ക്കപരിപാടി അത് മനസിലാക്കി തന്നുവെന്ന് സംസ്ഥാന നേതൃത്വം.
സാമുദായക സംഘടനകളുമായി നല്ല ബന്ധം സൂക്ഷിക്കണമെന്നും സർക്കുലറിൽ നിർദേശമുണ്ട്. ബൂത്ത് കമ്മിറ്റിക്ക് പുറമേ സഹായ കമ്മിറ്റി രൂപീകരിക്കാനും നിർദേശം. മുൻകാല പാർട്ടി പ്രവർത്തകർ, അനുഭാവികൾ, പൊതു സമ്മതർ എന്നിവരടങ്ങുന്നതായിരിക്കണം കമ്മിറ്റി. സ്ത്രീകളുടെ പ്രത്യേക സ്ക്വാഡിൽ ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ളവരെ ഉൾപ്പെടുത്തണമെന്നും നിർദേശം.
ENGLISH SUMMARY:
The CPI(M) Kerala State Committee has issued a critical circular assessing that the LDF's pre-election house visit campaign failed to meet its objectives. The party leadership admitted a widening gap between the party and the public, noting that many visits were not completed as planned. To bridge this gap before the 2026 Assembly elections, the circular directs cadres to maintain stronger ties with communal and religious organizations. Key instructions include forming 'Sahaya Committees' at the booth level, comprising former activists, sympathizers, and public figures. The party also emphasized including minority representation in special women's squads to ensure an inclusive outreach. This strategic shift highlights the CPI(M)'s concern over losing ground among general voters and minority communities. Follow for the latest updates on Kerala Assembly Election 2026 strategies and CPM circulars.