വി.ഡി.സതീശൻ നയിക്കുന്ന പുതുയുഗയാത്രയ്ക്ക് ഇന്ന് കാസർകോട് തുടക്കം. വൈകിട്ട് നാലുമണിക്ക് കുമ്പളയിൽ കെ.സി വേണുഗോപാലാണ് യാത്ര ഉദ്ഘാടനം ചെയ്യുന്നത്. ഭാവി കേരളം എങ്ങനെയെന്ന് വിഭാവനം ചെയ്യുന്ന യാത്രയാകും നടക്കുകയെന്ന് വി.ഡി സതീശൻ കാസർകോട് പറഞ്ഞു.

 യുഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ വി.ഡി സതീശൻ നയിക്കുന്ന യാത്രയ്ക്ക് വൈകിട്ട് നാലുമണിക്കാണ് തുടക്കം ആവുക. കെസി വേണുഗോപാൽ, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കുഞ്ഞാലിക്കുട്ടി തുടങ്ങിയ പ്രമുഖ ഘടകകക്ഷി നേതാക്കൾ ഉൾപ്പെടെ ചടങ്ങിൽ പങ്കെടുക്കും. യുഡിഎഫിനെ അധികാരത്തിൽ എത്തിക്കാനുള്ള തേരോട്ടമാകും പുതുയുഗ യാത്രയെന്നും, ഭാവി കേരളം എങ്ങനെയെന്ന്  വിഭാവനം ചെയ്യപ്പെടുന്നതാകും യാത്രയെന്ന് വി.ഡി സതീശൻ.

വൈകിട്ട് നാലുമണിക്ക് മഞ്ചേശ്വരം മണ്ഡലത്തിലെ ഉദ്ഘാടനത്തിന് ശേഷം ഏഴു മണിയോടെ കാസർകോട് മണ്ഡലത്തിൽ യാത്രയെത്തും. നാളെ ഉദുമ , കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ മണ്ഡലങ്ങളിലൂടെ പര്യടനം നടത്തി യാത്ര കണ്ണൂർ ജില്ലയിലേക്ക് പ്രവേശിക്കും. മാർച്ച് ആറിന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്താണ് സമാപനം.

ENGLISH SUMMARY:

The 'Puthuyuga Yathra,' led by Opposition Leader V.D. Satheesan and organized by the UDF State Committee, begins today in Kasaragod. AICC General Secretary K.C. Venugopal will inaugurate the rally at Kumbla at 4 PM. Satheesan stated that the journey aims to envision a "future Kerala" and pave the way for UDF's return to power. The rally will traverse all districts and conclude on March 6 at Putharikandam Ground, Thiruvananthapuram.