ശശി തരൂര്‍ സിപിഎം ചര്‍ച്ചയെന്ന പ്രചാരണങ്ങളെ തള്ളി സിപിഎം. ശശി തരൂരുമായി ബന്ധപ്പെട്ടത് സാങ്കല്‍പികമായ ചോദ്യങ്ങളെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞു. സിപിഎമ്മിലേക്ക് എന്ന അഭ്യൂഹം ശശി തരൂര്‍ തന്നെ തള്ളിയിട്ടുണ്ടെന്ന് കെ.പി.സി സി അധ്യക്ഷന്‍ സണ്ണി ജോസഫ് പറഞ്ഞു. ശശി തരൂരിനെ പോലെയുള്ള നേതാവ് മുങ്ങുന്ന കപ്പലില്‍ കയറുമെന്ന് ആരും കരുതില്ലെന്ന് കെ മുരളീധരന്‍ സിപിഎമ്മിനെ പരിഹസിച്ചു
ശശി തരൂരിനെ സിപിഎമ്മിലേക്ക് എത്തിക്കാന്‍ ദുബായില്‍ ദൂതര്‍ ചര്‍ച്ച നടത്തയെന്ന് പ്രചാരണങ്ങളെ സിപിഎം തള്ളുകയാണ്. സാങ്കല്‍പികമായ ചോദ്യമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞു.പ്രാചരണങ്ങളെ ഇന്നലെ തന്നെ തരൂര്‍ തള്ളിയതോടെ അത് ഏറ്റുപിടിക്കാന്‍ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും തയ്യാറായില്ല.
തരൂര്‍ –സിപിഎം ചര്‍ച്ചകളെന്ന അഭ്യൂഹങ്ങളെ കെ മുരളീധരന്‍ പരിഹസിച്ചു. കോണ്‍ഗ്രസില്‍ തരൂരിന് അഭിപ്രായ വ്യത്യാസമുണ്ടാകാമെന്നും എന്നാല്‍ ക്യാപ്റ്റന്‍ ഉള്‍പ്പടെ മുങ്ങാന്‍ പോകുന്ന കപ്പലിലേക്ക തരൂരിനെ പോലെയുള്ള നേതാവ് പോകില്ലെന്ന് കെ മുരളീധരന്‍ പറഞ്ഞു. രാഹുല്‍ ഗാന്ധി തരൂരുമായി സംസാരിച്ച് അതൃപ്തി പരിഹരിക്കുമെന്ന സൂചനയാണ് കെ.മുരളീധരന്‍ നല്‍കുന്നത്.