മന്ത്രി സജി ചെറിയാനെ തള്ളി പാലോളി മുഹമ്മദ്കുട്ടി. പറയാൻ പാടില്ലാത്ത കാര്യങ്ങളാണ് സജി ചെറിയാൻ പറഞ്ഞതെന്ന് പാലോളി മുഹമ്മദ് കുട്ടി പറഞ്ഞു. തദ്ദേശതിരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് നേട്ടമുണ്ടാക്കിയത് പണം ഉപയോഗിച്ചാണ്. ലക്ഷങ്ങൾ കൊടുത്താണ് വോട്ടുകൾ വാങ്ങിയത്, വെൽഫയർ പാർട്ടിയുമായി കൂട്ടുകെട്ടുണ്ടെന്ന് സാദിഖലി തങ്ങൾ പറഞ്ഞെന്നും പാലോളി ആരോപിച്ചു.
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറയുന്ന ചില കാര്യങ്ങളോട് യോജിക്കാനാവില്ല. മലപ്പുറത്ത് എസ്എന്‍ഡിപിയ്ക്ക് കോളജുകൾ അനുവദിക്കുന്നില്ലെന്ന വാദം തെറ്റാണെന്നും പാലൊളി മനോരമ ന്യൂസിനോട് പറഞ്ഞു.