സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് ഗൃഹസമ്പര്‍ക്ക പരിപാടിയില്‍ ജനങ്ങള്‍ പറഞ്ഞുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സര്‍ക്കാരിന്‍റെ വികസനം മറയ്ക്കാന്‍ ശബരിമലയെ മറയാക്കി നടത്തിയ തെറ്റായ കാര്യങ്ങള്‍ വിശ്വസിച്ചെന്ന് ജനങ്ങള്‍ പറഞ്ഞെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. പഴയകാലം അന്വേഷിച്ചപ്പോഴാണ് എസ്ഐടിയെ യുഡിഎഫ് സംശയിക്കുന്നതെന്നും അന്വേഷണത്തിന്‍റെ വ്യാപ്തി കൂടിയത് കൊണ്ടാണ് എസ്ഐടി കുറ്റപത്രം സമര്‍പ്പിക്കാത്തത് എന്നും എംവി ഗോവിന്ദന്‍ ന്യായീകരിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പിലെ തോല്‍വിയെ തുടര്‍ന്ന് കാരണം തേടാണ് പാര്‍ട്ടി നേതാക്കള്‍ ഗൃഹസമ്പര്‍ക്ക പരിപാടിക്കിറങ്ങിയത്. എന്നാല്‍ വീടുകള്‍ സന്ദര്‍ശിച്ചപ്പോള്‍ സര്‍ക്കാര്‍ വിരുദ്ധവികാരമില്ലെന്നാണ് ജനങ്ങള്‍ പറഞ്ഞതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി. ശബരിമല സംബന്ധിച്ചും കളളക്കഥ പ്രചരിപ്പിച്ചത് ജനങ്ങള്‍ വിശ്വസിച്ചുവെന്നും എംവി ഗോവിന്ദന്‍.
ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ പ്രതിപക്ഷത്തിന് പഴയ ഈര്‍മില്ലെന്ന് എംവി ഗോവിന്ദന്‍ പരിഹസിച്ചു. പഴയകാലം അന്വേഷിച്ചപ്പോഴാണ് SITയെ സംശയിക്കുന്നത്. കുറ്റപത്രം വൈകുന്നത് അന്വേഷണവ്യാപ്തി കൂടിയതുമൂലമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. സര്‍ക്കാര്‍ വരുത്തേണ്ട ചില തിരുത്തലുകള്‍ ഗൃഹസമ്പര്‍ക്കങ്ങളില്‍ ജനങ്ങള്‍ നിര്‍ദേശിച്ചെന്നും അത് തിരുത്തുമെന്നും എംവി ഗോവിന്ദന്‍ ഉറപ്പ് നല്‍കി.