പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് നഷ്ടപ്പെടാന്‍ അനുവദിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ഉയര്‍ന്നുവന്നത് സംഘടനാവിരുദ്ധ പ്രശ്നമാണ്. ഒരു ക്രമക്കേടിനും പാര്‍ട്ടി കൂട്ടുനില്‍ക്കില്ല. ജില്ലാ സെക്രട്ടേറിയറ്റും കമ്മിറ്റിയും ചര്‍ച്ച ചെയ്യും. വേണ്ടിവന്നാല്‍ മാത്രമേ സംസ്ഥാന നേതൃത്വം ഇടപെടൂവെന്നും എം.വി.ഗോവിന്ദന്‍. പാര്‍ട്ടി കാര്യങ്ങള്‍ മാധ്യമങ്ങളോട് പറയേണ്ടതില്ലെന്നും ഗോവിന്ദന്‍പറഞ്ഞു.
അതേസമയം, സര്‍ക്കാര്‍ വിരുദ്ധവികാരമില്ലെന്ന് ഗൃഹസന്ദര്‍ശന പരിപാടിയില്‍ ബോധ്യപ്പെട്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി. എല്‍ഡിഎഫിനെതിരെ കള്ളക്കഥകള്‍ പറഞ്ഞത് വിശ്വസിച്ചെന്ന് ജനങ്ങള്‍ പറഞ്ഞെന്നും തിരുത്തല്‍ നിര്‍ദേശിച്ചവര്‍ക്ക് തിരുത്തുമെന്ന് ഉറപ്പുനല്‍കിയെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.
ഉണ്ണികൃഷ്ണന്‍ പോറ്റി എന്തിന് സോണിയ ഗാന്ധിയെ കണ്ടെന്നും എം.വി.ഗോവിന്ദന്‍ ചോദിച്ചു. സ്വര്‍ണം വിറ്റയാളും വാങ്ങിയയാളും സോണിയയെ കണ്ടു. എസ്‌ഐടിയെ കുറ്റപ്പെടുത്തി രക്ഷപെടാന്‍ കോണ്‍ഗ്രസ് ശ്രമിക്കുകയാണ്. പഴയകാലം അന്വേഷിച്ചപ്പോഴാണ് എസ്‌ഐടിയെ സംശയിക്കുന്നത്. സ്വര്‍ണക്കൊള്ള ചര്‍ച്ച ചെയ്യാതെ കോണ്‍ഗ്രസ് സഭയില്‍ നിന്ന് ഒളിച്ചോടിയെന്നും ഗോവിന്ദന്‍ പരിഹസിച്ചു. എസ്.ഐ.ടിയെ ന്യായീകരിച്ചും എം.വി. ഗോവിന്ദന്‍ രംഗത്തെത്തി. കുറ്റപത്രം വൈകുന്നത് അന്വേഷണവ്യാപ്തി കൂടിയതുമൂലമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദര്‍ശനം കബളിപ്പിക്കലായെന്ന് എം.വി.ഗോവിന്ദന്‍ ആരോപിച്ചു. ഒന്നും പ്രഖ്യാപിക്കാതെ രാഷ്ട്രീയപ്രസംഗം നടത്തി പ്രധാനമന്ത്രി തിരിച്ചുപോയെയന്ന് ഗോവിന്ദന്‍ പറഞ്ഞു.