വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ താല്‍പര്യം ഉണ്ടെന്ന് പത്തനംതിട്ട ഡിസിസി പ്രസിഡന്‍റ്. തീരുമാനം പാര്‍ട്ടിയുടേതാണ്. മഹിളാ കോണ്‍ഗ്രസിന് തദ്ദേശ തിരഞ്ഞെടുപ്പില്‍ മികച്ച പരിഗണന കിട്ടിയെന്നും നിയമസഭാ തിരഞ്ഞെടുപ്പിലും അതുണ്ടാവുമെന്നും മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ജെബി മേത്തര്‍ പറഞ്ഞു.
തിരുവല്ലക്കാരനെങ്കിലും കോന്നി മണ്ഡലത്തിലാണ് സതീഷ് കൊച്ചുപറമ്പിലിന്‍റെ പ്രതീക്ഷ. അടൂര്‍പ്രകാശ് എംപി വന്നില്ലെങ്കില്‍ അടുത്ത അനുയായി റോബിന്‍ പീറ്ററിന്‍റെ പേരാണ് കോന്നിയില്‍ ഉള്ളത്. ദീര്‍ഘകാലമായി പൊതു പ്രവര്‍ത്തന രംഗത്തുണ്ട്.ഇത്തവണ മല്‍സരിക്കാന്‍ ആഗ്രഹമുണ്ടെന്ന് നേതൃത്വത്തെ അറിയിച്ചതായി ഡിസിസി പ്രസിഡന്‍റ് സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു.
ഡിസിസി പ്രസിഡന്‍റിന്‍റെ സഹോദരനും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ എന്‍.കെ.ഷൈലാജിനും കോന്നിയോടൊരു മോഹം ഉണ്ട്.അതേസമയം പത്തനംതിട്ടയില് തദ്ദേശ തിരഞ്ഞെടുപ്പില്‍ മഹിളാ കോണ്‍ഗ്രസിന് മികച്ച അവസരങ്ങള്‍ കിട്ടിയെന്നും നിയമസഭാ തിരഞ്ഞെടുപ്പില്‍ ചോദിക്കാതെ തന്നെ പ്രാതിനിധ്യം വരുമെന്നും പത്തനംതിട്ടയില്‍ എത്തിയ ജെബി മേത്തര്‍ പറഞ്ഞു. മാലേത്ത് സരളാദേവിക്ക് മുന്‍പും പിന്‍പും ജില്ലയില്‍ വനിതകള്‍ കോണ്‍ഗ്രസിനായി മല്‍സരിച്ചിട്ടില്ല.അതില്‍ ഒരു മാറ്റം വേണമെന്ന് മഹിളാ കോണ്‍ഗ്രസിന് അഭിപ്രായമുണ്ട്.