മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ദ്രോഹിക്കുകയും കുടുംബം തകര്‍ക്കുകയും ചെയ്തെന്ന മന്ത്രി കെബി ഗഃണേഷ് കുമാറിന്‍റെ പ്രസ്താവനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. പരാമര്‍ശം പിന്‍വലിച്ച് ഗണേഷ് കുമാര്‍ മാപ്പുപറയണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആവശ്യപ്പെട്ടു. ഗണേഷ് കുമാർ ഓലപ്പാമ്പ് കാണിച്ച് ആരെയും പേടിപ്പിക്കേണ്ടെന്നും കോടതിയിലുളള സോളര്‍ കത്ത് ഗൂഢാലോചനക്കേസില്‍ ഗണേഷ് കുമാര്‍ രണ്ടാംപ്രതിയാണെന്നും കെസി ജോസഫ് വിമര്‍ശിച്ചു.
തിരഞ്ഞെടുപ്പ് വരാനിരിക്കെ സോളര്‍ വിഷയം വീണ്ടും ചര്‍ച്ചയാക്കാന്‍ കോണ്‍ഗ്രസിന് താല്‍പര്യമില്ലെങ്കിലും മന്ത്രി കെബി ഗണേഷ് കുമാറിന് ചുട്ടമറുപടി കൊടുക്കണമെന്നാണ് കോണ്‍ഗ്രസിലെ പൊതുവികാരം. ഉമ്മന്‍ചാണ്ടിക്കെതിരെ നടത്തിയ പരാമര്‍ശം പിന്‍വലിച്ച് ഗണേഷ് കുമാര്‍ മാപ്പുപറയണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആവശ്യപ്പെട്ടു. ഉമ്മന്‍ ചാണ്ടി ആരുടെയും ജീവിതം തകര്‍ത്തിട്ടില്ലെന്നും സതീശന്‍
ഗണേഷ് കുമാർ ഓലപ്പാമ്പ് കാണിച്ച് ആരെയും പേടിപ്പിക്കേണ്ടെന്നായിരുന്നു കെ സി ജോസഫിന്‍റെ പ്രതികരണം. സോളർ കമ്മിഷന് നാലു പേജ് കൂട്ടിച്ചേർത്ത് 25 പേജുള്ള കത്ത് കൊടുത്തതിൽ ക്രിമിനൽ ഗൂഢാലോചന നടന്നു. കൊട്ടാരക്കര കോടതിയിലെ കേസിൽ ഗണേഷ് കുമാർ രണ്ടാം പ്രതിയാണ്. എന്തെങ്കിലും വിളിച്ചുപറയുമെന്ന് പറഞ്ഞ് ഗണേഷ് ഭീഷണിപ്പെടുത്തേണ്ടെന്നും കെസി ജോസഫ്. മരിച്ചുപോയ പിതാവിനെ വിവാദത്തിലേക്ക് തളളിവിടാനില്ലെന്നാണ് ചാണ്ടി ഉമ്മന്‍ ഇന്നലെ പ്രതികരിച്ചത്.