TOPICS COVERED

നിയമസഭാ തിരഞ്ഞെടുപ്പില്‍ എംപിമാര്‍ മല്‍സരിക്കുന്നതില്‍ തെറ്റില്ലെന്ന് എം.കെ. രാഘവന്‍ എം.പി. ജയമാണ് പ്രധാനം. ശശിതരൂരിനെ മുന്നില്‍ നിര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിടുന്നത് യുഡിഎഫിന് ഗുണം ചെയ്യുമെന്നും എം.കെ. രാഘവന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. 

എല്‍ഡിഎഫിന്‍റെ കൈവശമുള്ള സീറ്റുകള്‍ പിടിച്ചെടുക്കാന്‍ എംപിമാര്‍ക്കാകുമെങ്കില്‍ അവര്‍ മല്‍സരിക്കുന്നതില്‍ തെറ്റില്ലെന്നാണ് എം.കെ. രാഘവന്‍ എംപിയുടെ പക്ഷം. അതേസമയം മല്‍സരരംഗത്തേക്കിറങ്ങാന്‍ എംകെ രാഘവന്‍ ഒരുക്കവുമല്ല. ശശി തരൂരും നേതൃത്വവും തമ്മില്‍ ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു. എല്ലാം പരിഹരിച്ചു. ഈ സാഹചര്യത്തില്‍ തരൂരിനെ മുന്നില്‍ നിര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിടുന്നത് മുന്നണിക്ക് ഗുണം ചെയ്യും. 

ലക്ഷ്യ നേതൃക്യാംപില്‍ ഏതൊക്കെ സീറ്റ് പിടിച്ചെടുക്കണം എന്നതടക്കമുള്ള കാര്യങ്ങളില്‍ ധാരണയുണ്ടാക്കിയിട്ടുണ്ട്. ഇത് നടപ്പാക്കിയാല്‍ 100 സീറ്റെന്ന ലക്ഷ്യം പ്രയാസമാകില്ല. സ്ഥാനാര്‍ഥികളുടെ വീതം വയ്ക്കല്‍ ഉണ്ടായാല്‍ അതിനെ എതിര്‍ക്കുമെന്നും എംകെ രാഘവന്‍ അറിയിച്ചു. 

ENGLISH SUMMARY:

MK Raghavan MP believes that there is nothing wrong with MPs contesting in the Assembly elections if it helps win seats. He also stated that facing the election with Shashi Tharoor at the forefront would benefit the UDF.