ദേവികുളം മുന്‍എം.എല്‍.എ. എസ്. രാജേന്ദ്രന്‍ ബി.ജെ.പിയില്‍. തിരുവനനന്തപുരത്ത് മാരാര്‍ജി ഭവനില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ രാജേന്ദ്രനെ സ്വീകരിച്ചു. എട്ടിന് മൂന്നാറില്‍ ചേരുന്ന സമ്മേളനത്തില്‍ രാജേന്ദ്രന്‍ ബി.ജെ.പി അംഗത്വമെടുക്കും.
ബി.ജെ.പിയില്‍ ചേരുന്നത് ഉപാധികളില്ലാതെയെന്ന് പറഞ്ഞ എസ്.രാജേന്ദ്രന്‍ മല്‍സരിക്കാന്‍ ആഗ്രഹമില്ലെന്നും കൂട്ടിച്ചേര്‍ത്തു. ബി.ജെ,പി സംസ്ഥാന ആസ്ഥാനത്ത് പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖര്‍ രാജേന്ദ്രനെ കാവി ഷാള്‍ അണിയിച്ച് സ്വീകരിച്ചു. നാലഞ്ചുവര്‍ഷക്കാലവും പാര്‍ട്ടിയില്‍ ഇല്ലായിരുന്നുവെന്നും വിശ്വസിച്ച പ്രസ്ഥാനത്തെ ചതിച്ചിട്ടില്ലെന്നും രാജേന്ദ്രന്‍, എന്നാല്‍ പലതും സഹിച്ചിട്ടുണ്ട്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ദേവികുളത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എ. രാജയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം നേരിട്ടതോടെയാണ് രാജേന്ദ്രനെ സി.പി.എം സസ്പെന്‍ഡുചെയ്തത്. കാലാവധി കഴിഞ്ഞിട്ടും രാജേന്ദ്രന്‍ തിരികെ വരാന്‍ കൂട്ടാക്കിയില്ല. കഴിഞ്ഞവര്‍ഷം ബി.ജെ.പി കേരളത്തിന്‍റെ ചുമതലയുള്ള നേതാവ് പ്രകാശ് ജാവ്‍ദേക്കറെയും രാജേന്ദ്രന്‍ കണ്ടിരുന്നു. കുറ്റബോധത്തോടെ പാര്‍ട്ടിയില്‍ തുടരാനാവില്ലെന്നും സി.പി.എം ജില്ലാ നേതൃത്വമാണ് പാര്‍ട്ടിവിടാന്‍ കാരണമെന്നും രാജേന്ദ്രന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. മൂന്നാറില്‍ അടുത്തമാസം എട്ടിന് ചേരുന്ന സമ്മേളനത്തില്‍ രാജേന്ദ്രനും സഹപ്രവര്‍ത്തകരും ബി.ജെ.പി അംഗത്വം ഔദ്യോഗികമായി സ്വീകരിക്കും