നിയമസഭ സീറ്റില്‍ എല്‍ഡിഎഫിനോട് വില പേശി കേരള കോണ്‍ഗ്രസ് എം. കുറഞ്ഞത് 13 സീറ്റ് കിട്ടണമെന്ന് ചെയര്‍മാന്‍ ജോസ്.കെ.മാണി. മലബാറില്‍ അര്‍ഹമായ സീറ്റുകള്‍ പാര്‍ട്ടിക്ക് കിട്ടിയില്ല. കൂടുതല്‍ കിട്ടുമോ എന്നും ചര്‍ച്ച ചെയ്യുമെന്ന് ജോസ് വ്യക്തമാക്കി. എല്‍ഡിഎഫിന്‍റെ മധ്യകേരളയാത്ര താന്‍ തന്നെ നയിക്കുമെന്നും ജോസ് കെ.മാണി മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, മുന്നണിമാറ്റം തുറക്കാത്ത അധ്യായമാണെന്ന് ജോസ്.കെ.മാണി. കേരള കോണ്‍ഗ്രസിനെ യുഡിഎഫ് ചവിട്ടിപ്പുറത്താക്കിയതാണ്. ഇടതുമുന്നണിയും മുഖ്യമന്ത്രി പിണറായി വിജയനുമാണ് തങ്ങളെ ചേര്‍ത്തുപിടിച്ചത്. ഓരോ അഞ്ചുവര്‍ഷവും മുന്നണി മാറാനാകുമോയെന്നും ജോസ്.കെ.മാണി ചോദിച്ചു.
യുഡിഎഫ് വാതില്‍ തുറന്നിട്ടത് കേരള കോണ്‍ഗ്രസ് എമ്മിനെ ആവശ്യമുള്ളതിനാലാണ്. കോണ്‍ഗ്രസ് കേരള കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തിയിട്ടില്ല. മുന്നണിമാറ്റമെന്ന് പ്രചരിപ്പിച്ചത് വിശ്വാസ്യത തകര്‍ക്കാന്‍ വേണ്ടിയാണ്. സോണിയ ഗാന്ധിയുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്നും ജോസ്.കെ.മാണി വ്യക്തമാക്കി.
കേരള കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റിയില്‍ സിപിഎമ്മിനെ നേരെ വിമര്‍ശനം ഉയര്‍ന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എമ്മിന്‍റെ ചില സീറ്റില്‍ സിപിഎം വോട്ട് ചെയ്തില്ല. കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകളില്‍ നിന്നുള്ള പ്രതിനിധികളാണ് വിമര്‍ശനം ഉന്നയിച്ചത്.