തദേശ തിരഞ്ഞെടുപ്പ് തിരിച്ചടി മറികടക്കാന്‍ സിപിഎമ്മിന്‍റെ ഗൃഹ സമ്പര്‍ക്ക പരിപാടിക്ക് തുടക്കം. പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം.എ.ബേബി തിരുവനന്തപുരത്തും മന്ത്രി മുഹമ്മദ് റിയാസ് കോഴിക്കോടും പ്രവര്‍ത്തകര്‍ക്കൊപ്പം വീടുകള്‍ കയറി.
തദേശ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെയാണ് മന്ത്രിമാരും നേതാക്കളും വീടുകള്‍ കയറുന്നത്. കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ നേതാക്കളും പ്രവര്‍ത്തകരും വീടുകളില്‍ സന്ദര്‍ശനം നടത്തും. സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി തിരുവനന്തപുരം മണ്ണന്തലയില്‍ പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമൊപ്പം വീടുകളില്‍ സന്ദര്‍ശനം നടത്തി.
കോഴിക്കോട് നേര്‍ത്ത് നിയോജക മണ്ഡലത്തിലെ ജാഫര്‍ഘാന്‍ കോളനിയില്‍ മന്ത്രി മുഹമ്മദ് റിയാസും പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും ഒപ്പം ഭവന സന്ദര്‍ശനം നടത്തി. ജനങ്ങളുടെ അഭിപ്രായത്തിന് അനുസരിച്ച് പാര്‍ട്ടിയും സര്‍ക്കാരും ആവശ്യമായ തിരുത്തലുകള്‍ വരുത്തുമെന്ന് മുഹമ്മദ് റിയാസ് പ്രതികരിച്ചു.
ഈ മാസം 25 വരെ നടക്കുന്ന ഗൃഹ സമ്പര്‍ക്കത്തില്‍ എം വി ഗോവിന്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ പങ്കെടുക്കും.